Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:01 pm

Menu

Published on November 11, 2014 at 11:12 am

ഛത്തിസ്ഗഡില്‍ വന്ധ്യംകരണ ശസത്രക്രിയയ്ക്ക് വിധേയരായ എട്ട് സ്ത്രീകള്‍ മരിച്ചു

eight-women-die-15-critical-after-sterilisation-camp-in-chhattisgarh

ബിലാസ്പൂര്‍: ബിലാസ്പൂരില്‍ സര്‍ക്കാര്‍ ക്യാമ്പില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്കു വിധേയരായ എട്ടു സ്ത്രീകള്‍ മരിച്ചു. 15 സ്ത്രീകള്‍ ഗുരുതരാവസ്ഥയിലാണ്. ബിലാസ്പൂരില്‍ ഛത്തിസ്ഗഡ് സര്‍ക്കാര്‍ ശനിയാഴ്ച നടത്തിയ കുടുംബാസൂത്രണ ക്യാമ്പില്‍ 83 സ്ത്രീകളാണ് വന്ധ്യംകരണം ശസ്ത്രക്രിയക്ക് വിധേയരായത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. സംഭവത്തെക്കുറിച്ച് അന്വഷിക്കാന്‍ മൂന്നംഗസമിതിയ്ക്ക് രൂപം നല്‍കി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ശനിയാഴ്ച്ചയാണ് ഇവര്‍ സര്‍ക്കാര്‍ മെഡിക്കല്‍ ക്യാമ്പില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്കു വിധേയരായത്.അതേസമയം, സ്ത്രീകളുടെ മരണം ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടല്ളെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതികരിച്ചു. ശസ്ത്രക്രിയയില്‍ ഒരു തരത്തിലുള്ള വീഴ്ചയുമുണ്ടായിട്ടില്ളെന്നും അധികൃതര്‍ വ്യക്തമാക്കി.സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഛത്തിസ്ഗഡ് സര്‍ക്കാര്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സംഭവത്തില്‍ സര്‍ക്കാര്‍ അനുശോചനം രേഖപ്പെടുത്തുകയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും.

Loading...

Leave a Reply

Your email address will not be published.

More News