Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യാത്ര തുടങ്ങും മുന്‍പും മറ്റും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കണേയെന്ന് യാത്രക്കാര്‍ പ്രാര്‍ത്ഥിക്കാലറുണ്ട്. വിമാന യാത്രയാണെങ്കില്‍ പ്രത്യേകിച്ചും. ചിലപ്പോഴെല്ലാം കാണിക്കയും അര്‍പ്പിക്കാറുണ്ട്. എന്നാല്‍ ചൈനയിലെ ഒരു വൃദ്ധയുടെ കാണിക്ക സമര്‍പ്പിക്കല്‍ സൗത്തേണ്‍ ഫ്‌ളൈറ്റിലെ 150 യാത്രക്കാരെയാണ് കുടുക്കിയത്.
കാണിക്കയായി വിമാനത്തിന്റെ എന്‍ജിനിലേക്ക് നാണയത്തുട്ടുകള്‍ വലിച്ചെറിയുകയാണ് ഇവര്‍ ചെയ്തത്. കഴിഞ്ഞ ദിവസം ചൈനയിലെ ഷാംഗ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം വിമാനത്തില്‍ കയറാനെത്തിയ 80 വയസുകാരിയായ ‘ക്യൂ’ ആണ് വിമാനത്തിന്റെ എന്‍ജിനിലേക്ക് നാണയത്തുട്ടുകള്‍ വലിച്ചെറിഞ്ഞത്.

സംഭവം കണ്ട ഏതാനും യാത്രക്കാര്‍ വിമാന ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ഏകദേശം ഒമ്പത് നാണയങ്ങള്‍ വൃദ്ധ എന്‍ജിനുള്ളിലേക്ക് എറിഞ്ഞെന്നും അതില്‍ ഒരെണ്ണം എന്‍ജിനില്‍ വീണുമെന്നുമാണ് ഷാംഗാഹായ് പൊലീസ് പറയുന്നത്.
വിമാനം ടേക്ക് ഓഫ് ചെയ്തിരുന്നുവെങ്കില്‍ എന്‍ജിനില്‍ കുടുങ്ങിയ നാണയം മൂലം വലിയ അപകടങ്ങള്‍ സംഭവിച്ചേനേ എന്നും പൊലീസ് പറയുന്നു. സംഭവമറിഞ്ഞ് യാത്രക്കാരെയെല്ലാം പുറത്തിറക്കി നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് നാണയം കണ്ടെത്തിയത്.
വിമാനത്തിനു അപകടമൊന്നും സംഭവിക്കാതിരിക്കാനാണ് താന്‍ നാണയങ്ങള്‍ എന്‍ജിനിലേക്ക് വലിച്ചെറിഞ്ഞത് എന്നാണ് ക്യൂ ഷാംഗ്ഹായ് പൊലീസിനോട് പറഞ്ഞത്. എന്തൊക്കെയായാലും ഒമ്പതു നാണയത്തുട്ടുകള്‍ സൗത്തേണ്‍ ഫ്‌ളൈറ്റിനുണ്ടാക്കിയ നഷ്ടം ഏകദേശം 140,000 ഡോളറാണ് അതായത് ഏകദേശം 90 ലക്ഷം രൂപ.
Leave a Reply