Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക് : ബിന്‍ലാദനോട് രൂപസാദൃശ്യമുണ്ടായതിന്റെ പേരില്‍ അമേരിക്കയില്‍ സിഖ് വംശജനായ യുവാവിനെ മര്‍ദിച്ചവശനാക്കി. ഷിക്കാഗോയിലാണ് സംഭവം. ഇന്ദര്‍ജിത് സിംഗ് മുക്കെറാണ് മര്‍ദനത്തിനിരയായത്.ഭീകരവാദിയെന്നും ബിന്‍ലാദന്‍ എന്നും വിളിച്ച് ആക്ഷേപിച്ചായിരുന്നു മര്‍ദനം. നാട്ടിലേക്ക് തിരിച്ചു പോകാന്‍ ഇയാളോട് ആവശ്യപ്പെടുകയും ചെയ്തു.യു.എസ് പൗരത്വമുള്ള മുഖര്‍ പലചരക്ക് കടയിലേക്കുള്ള യാത്രയിലാണ് അക്രമിക്കപ്പെട്ടത്. റോഡില്‍ മറ്റൊരു കാര്‍ മുഖറിനെ പിന്തുടരുകയായിരുന്നു. കാറിന് കടന്നുപോകാനുള്ള വഴി ഒരുക്കിയെങ്കിലും അയാള്‍ വിടാതെ പിന്തുടരുകയും മുഖറിന്‍െറ കാറിനു മുന്നിലത്തെി വിലങ്ങിടുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ അക്രമി മുഖറിനെ മര്‍ദിച്ചു. തുടര്‍ച്ചയായി അടിയേറ്റതിനത്തെുടര്‍ന്ന് മുഖത്ത് നിന്നും ചോരയൊലിക്കുകയും മുക്കറിന് ബോധം നഷ്ടപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അധികൃതര്‍ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവില്‍ ആറു തുന്നലിട്ടിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്നയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു.
Leave a Reply