Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: പ്രവാസി വോട്ടിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. ഇലക്ട്രോണിക് ബാലറ്റ് വഴിയോ പ്രതിനിധി വഴിയോ(പ്രോക്‌സി വോട്ട്) വോട്ട് രേഖപ്പെടുത്താനാണ് തീരുമാനം . പ്രവാസി വോട്ടാവകാശവുമായി ബന്ധപ്പെട്ട് ഡോ. വി.പി ബഷീർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം അറിയിച്ചത്. കമ്മീഷന്റെ ശുപാര്‍ശ കോടതി അംഗീകരിച്ചാല്‍ പ്രവാസികള്‍ക്ക് രാജ്യത്ത് വോട്ടുചെയ്യാന്‍ അവസരം ലഭിക്കും. 1951-ലെ ജനപ്രാതിനിധ്യ നിയമം ഇതിനായി ഭേദഗതി ചെയ്യേണ്ടിവരും.ഇമെയിൽ വഴി ഇലക്ട്രോണിക് ബാലറ്റ് പ്രവാസിക്ക് അയച്ചു കൊടുത്ത ശേഷം വോട്ട് രേഖപ്പെടുത്തി തിരിച്ചയക്കുന്നതാണ് ഇ-ബാലറ്റ് വോട്ടിംഗ്. ഇ-ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താൻ ബുദ്ധിമുട്ടുളളവർക്ക് പ്രതിനിധികൾ വഴി വോട്ട് രേഖപ്പെടുത്താം. നിലവില്‍ സൈനികര്‍ വോട്ട് ചെയ്യാന്‍ ഈ രീതിയാണ് അവലംബിക്കുന്നത്.ഹര്‍ജിയില്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. നോട്ടീസിനുള്ള മറുപടിയിലാണ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി വോട്ട് ചെയ്യാനുള്ള സൗകര്യം ഈ തെരഞ്ഞെടുപ്പില്‍ തന്നെ നടപ്പാക്കാന്‍ സാധിക്കുമോയെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. പ്രവാസികള്‍ക്ക് അവര്‍ ജോലിചെയ്യുന്ന രാജ്യത്ത് വോട്ടുചെയ്യാനുള്ള വഴികള്‍ ആരായണമെന്ന് സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Leave a Reply