Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബറില്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ഒറ്റഘട്ടമായി ഒന്നിടവിട്ട് രണ്ടു ദിവസങ്ങളിലായാകും വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.. നേരത്തെ തിരഞ്ഞെടുപ്പു തിയതി തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിതീരുമാനം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അടുത്തമാസം തന്നെ നടത്തണമെന്ന് ഇടതുപക്ഷവും ബി.ജെ.പിയും വാശിപിടിച്ചതോടെയാണ് ചര്‍ച്ച അലസിയത്.ശബരിമല തീര്‍ഥാടനം ആരംഭിച്ച ശേഷമുള്ള തെരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങള്‍ക്കും വോട്ടര്‍മാര്‍ക്കും ബുദ്ധിമുട്ടാകുമെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചും ഡിസംബര്‍ ഒന്നിനു മുമ്പായി പുതിയ ഭരണസമിതി വരത്തക്കവിധവും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കും. ബ്ളോക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പുനര്‍വിഭജനനടപടികള്‍ പൂര്‍ത്തിയാകുന്നത് അനുസരിച്ചാവും തീയതി പ്രഖ്യാപനം. പുതിയ 28 മുനിസിപ്പാലിറ്റികളിലേക്കും കണ്ണൂര്‍ കോര്‍പറേഷനിലേക്കും പുനര്‍ രൂപവത്കരിച്ച കൊല്ലം കോര്‍പറേഷനിലേക്കും ഉള്‍പ്പെടെയാവും തെരഞ്ഞെടുപ്പ്.
Leave a Reply