Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഡാമുകൾ നിറഞ്ഞതോടെ മറ്റു ദേശത്തു നിന്നും വൈദ്യുതി വാങ്ങുന്നത് വൻതോതിൽ കുറഞ്ഞിട്ടും വൈദ്യുതി നിരക്കിൽ മാറ്റം വരുത്താതെ വൈദ്യുതി ബോർഡ് .ഈ ജലവര്‍ഷത്തില്‍ പ്രധീക്ഷിച്ചതിനേക്കാൾ 1200 ദശലക്ഷം യൂനിറ്റ് അധികം വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ലഭിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ താപനിലയങ്ങളില്‍ യൂണിറ്റിന് പത്ത് രൂപയിലേറെയും പുറത്ത് അഞ്ച് രൂപയിലേറെയുമാണ് വില. ഈ നിരക്കാണ് ലാഭം ആയിരിക്കുന്നത് .
ഇടുക്കി ഡാം നിറയുകയും മറ്റെല്ലാ ഡാമുകളും തുറന്നു വിടെണ്ടിയും വന്ന സാഹചര്യത്തിൽ ഈ വർഷത്തെ മഴ ഉപകരപെട്ടില്ലെന്നാണ് ബോർഡ് നയം. എന്നാൽ ലാഭം കാണിക്കാതിരിക്കാൻ ആയി തയ്യാറാക്കിയ ഈ കണക്കുകൾ മുഴുവൻ തെറ്റാണെന്ന് തെളിഞ്ഞു.എന്നാൽ ഇപ്പോഴും നിരക്കു കുറയ്കുന്നതിനു പകരം ബോർഡ് 1500 കോടി രൂപ കൂടി അനുവധിക്കണം എന്ന ആവശ്യവുമായി കമ്മീഷനെ സമീപിചിരികുകയാണ് .ഒപ്പം നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ശക്തമായപ്പോള്‍ ബോർഡ് നയം പിൻതാങ്ങുകയാണ് വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് .മുന്ന് കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ ഇപോൾ 4078.83 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമുണ്ട് ഡാമിൽ. പരമാവധി സംഭരിക്കാവുന്ന വെള്ളത്തിന്റെ കണക്ക് വെച്ച് നോകുമ്പോൾ ഇനി 100 ദശലക്ഷം യൂനിറ്റിന്‍െറ വെള്ളം കൂടി സംഭരിക്കാനേ കഴിയൂ.
ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ 21 വരെ ഉള്ള കണക്കു പ്രകാരം 599.32 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ച് ഉപയോഗിച്ചുകഴിഞ്ഞു.ഇനിയും 4078 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ശേഷിക്കുന്നുണ്ട്. ഇക്കൊല്ലം വൈദ്യുതി വാങ്ങാന്‍ 7000 കോടിയിലേറെ രൂപ വേണ്ടി വരുമെന്നാണ് ബോര്‍ഡ് കണക്കകിയിരുന്നത് . വൈദ്യുതി വില്‍പനക്കാരിൽ നിന്നും പവര്‍ എക്സ്ചേഞ്ചിൽ നിന്നും 628.27 ദശലക്ഷം യൂനിറ്റ് വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നു. ഇതു യൂനിറ്റിന് അഞ്ച് രൂപയിലേറെയാണ് വില. കായംകുളം എന്‍.ടി.പി.സി, കൊച്ചിയിലെ ബി.എസ്.ഇ.എസ്, കാസര്‍കോട് നിലയം എന്നിവയില്‍ നിന്ന് 1578.77 ദശലക്ഷം യൂനിറ്റ് വാങ്ങാന്‍ ഉദ്ദേശിച്ചു. ഇതിന് 2091.40 കോടി രൂപ കണക്കാക്കുകയും ചെയ്തു. ഇതടക്കം 7083.40 കോടി രൂപ താപവൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് കണക്കാക്കി.എന്നാൽ ഇപോഴത്തെ കണക്കു പ്രകാരം ഇതു പൂർണമായി വങ്ങേണ്ടി വരില്ല .
Leave a Reply