Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വരാനിരിക്കുന്ന വർഷങ്ങളിൽ ചൂട് റെക്കോർഡ് ഭേദിക്കുമെന്ന് യു.കെ മെറ്റ് ഓഫീസ് അധികൃതരുടെ റിപ്പോർട്ട്.
ആഗോളകാലാവസ്ഥയെ തന്നെ മാറ്റിമറിക്കാവുന്ന തരത്തിലുള്ള ചുടുകാറ്റുകളാണ് ഈ വർഷത്തെയും വരും വർഷത്തെയും കാത്തിരിക്കുന്നത് എന്നാണ് അവർ പറയുന്നത്.
ചൈന, ആസ്ട്രേലിയ, സൗത്ത് അമേരിക്ക മുതലായ സ്ഥലങ്ങളിൽ 2014 ൽ ഉണ്ടായ ചൂടൻകാലാവസ്ഥയുടെ റെക്കോർഡ് ആണ് വരും വർഷങ്ങളിൽ തകരാൻ പോകുന്നതെന്നും അവർ വെളിപ്പെടുത്തി.
പ്രഫസർ ആദം സ്കെയ്ഫ് നേതൃത്വം നൽകുന്ന ഗവേഷകസംഘമാണ് ആഗോള കാലാവസ്ഥയിൽ വരും വർഷങ്ങളിൽ ഉണ്ടാവാൻ പോവുന്ന മാറ്റങ്ങളെ പറ്റി വെളിപ്പെടുത്തിയത്.
കാലാവസ്ഥയുടെ സ്വാഭാവികമായ ചാക്രികത മൂലം സമുദ്രങ്ങളിൽ നിന്ന് ഉയരുന്ന ചുടുകാറ്റ് ആഗോള താപനവും അന്തരീക്ഷ മർദ്ദവും ഉയർത്തുമെന്നും അതാണ് റെക്കോർഡ് ഭേദിക്കുന്ന നിലയിലേക്ക് ചൂടുകൂടാൻ കാരണമാകുന്നതെന്നുമാണ് ഗവേഷക സംഘത്തിൻെറ കണ്ടെത്തൽ.
Leave a Reply