Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൂവാറ്റുപുഴ: എറണാകുളം ജില്ലാ സ്കൂള്‍ കലോത്സവവേദിയില്‍ നടന്നത് ഇതുവരെ ഒരു കലോത്സവേദിയിലും നടക്കാത്ത രീതിയിലുള്ള സംഭവങ്ങൾ. വിധിനിര്ണയത്തിലെ പോരായ്മകളെ ചെല്ലിയുള്ള തർക്കവും തുടർന്നുള്ള പ്രശ്നങ്ങളും തന്നെയാണ് കാരണം. കുച്ചുപ്പുടി മത്സരത്തിലെ വിധി നിർണ്ണയത്തിൽ അപാകതയുണ്ടെന്ന് കാണിച്ചുകൊണ്ട് മകളെ സ്റ്റേജിൽ നിന്നും എറിഞ്ഞു കൊല്ലും എന്ന് ഭീഷണിപ്പെടുത്തി പിതാവ് സ്റ്റേജിൽ കയറുകയായിരുന്നു. ഫോര്‍ട്ടുകൊച്ചി സെന്റ് മേരീസ് ആംഗ്ളോ ഇന്ത്യന്‍ സ്കൂളിലെ സഹല നര്‍ഗീസിന്റെ പിതാവ് മട്ടാഞ്ചേരി സ്വദേശി പുളിക്കല്‍ ഷെമീറാണ് നാടകീയത നിറഞ്ഞ രംഗങ്ങൾ കൊണ്ട് വേദിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
നാടോടിനൃത്തത്തില്‍ കഴിഞ്ഞവര്‍ഷം സഹല ഒന്നാം സ്ഥാനം നേടിയിരുന്നു. ഇക്കുറി രണ്ടാം സ്ഥാനമായി. വിധികര്‍ത്താക്കളില്‍ ഒരാള്‍ക്ക് യോഗ്യതയില്ലെന്നും കോഴ വാങ്ങി മത്സരം അട്ടിമറിച്ചെന്നും ഷെമീര്‍ വിളിച്ചുപറഞ്ഞു. കുട്ടിയെ എടുത്ത് ഉയര്‍ത്തി താഴേക്കെറിയാനും ശ്രമിച്ചു. സംഘാടകരും പൊലീസും ഏറെ പണിപ്പെട്ടാണ് ഷെമീറിനെയും ഒപ്പമുണ്ടായിരുന്നവരേയും അനുനയിപ്പിച്ചത്. തുടര്‍ന്ന് മകളെ സ്റ്റേജില്‍ ഇരുത്തി വിധിനിര്‍ണയം പുന:പരിശോധിക്കണമെന്നും ഷെമീര്‍ ആവശ്യപ്പെട്ടു. ചുമട്ടുതൊഴിലാളിയായ താന്‍ ഏറെ കഷ്ടത അനുഭവിച്ചാണു മകളെ ജില്ലാതല മത്സരവേദിവരെ എത്തിച്ചതെന്നും പണക്കാരായ മത്സരാര്‍ഥികള്‍ പണം നല്‍കി വിജയം തട്ടിയെടുത്തെന്നും ഷമീര്‍ പറഞ്ഞു.
Leave a Reply