Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ബോളിവുഡ് നടിയും ഐപിഎല്‍ ടീം ഉടമയും ആയ പ്രീതി സിന്റയെ മുന്‍കാമുകന്‍ അപമാനിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.കേസില്‍ സുപ്രധാന തെളിവാകുന്ന ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. ഐപിസി 354, 504, 506, 509 വകുപ്പുകള്‍ പ്രകാരമാണ് നെസ് വാദിയക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രിറ്റി സിന്റയുടെ പരാതിയെതുടര്‍ന്നാണ് കേസെടുത്തത്. മുന്‍ കാമുകന്‍ നെസ് വാഡിയ ഐപിഎല്‍ മത്സരത്തിനിടെ അപമാനിച്ചു എന്നായിരുന്നു പ്രീതി സിന്റയുടെ പരാതി.പ്രീതി സിന്റയും വാദിയയും വഴക്കടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. . ഈ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.നെസ്സ് വാഡിയയുടെ അമ്മക്കായി ബുക്ക് ചെയ്തിരുന്ന സീറ്റിനെ ചൊല്ലിയാണ് ഇരുവരും വഴക്കടിച്ചതെന്നാണ് വിവരം.വാദിയയുടെ മാതാവിനായി ബുക്ക് ചെയ്തിരുന്ന സീറ്റ് പ്രിറ്റിയുടെ സുഹൃത്തുക്കള്‍ കൈയ്യേറിയതാണ് പ്രശ്‌നമായത്. ഇതേതുടര്‍ന്ന് വാദിയയുടെ മാതാവിന് 20 മിനിട്ടോളം നിന്ന് ഐപിഎല്‍ മല്‍സരം കാണേണ്ടിവന്നു.കഴിഞ്ഞ മെയ് 30 ന് മുംബൈ വാംഘഡെ സ്റ്റേഡയിത്തില്‍ വച്ച് നടന്ന പഞ്ചാബ് കിങ്‌സ് ഇലവന്‍- ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിനിടെയാണ് സംഭവം.പ്രിതിയും വാദിയയും നിയന്ത്രണം വിട്ട് വഴക്കടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെങ്കിലും വാദിയ പ്രിറ്റിയെ അധിക്ഷേപിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചതായി അറിവില്ല. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം ലഭിക്കുകയുള്ളു.
Leave a Reply