Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സായികുമാറിന്‍റെ കുടുംബബന്ധം തകര്‍ത്തത് ബിന്ദു പണിക്കരുമായുള്ള അടുപ്പമാണെന്ന പ്രസന്ന കുമാരിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് ബിന്ദുപണിക്കർ. എന്നെ മനസ്സിലാക്കുന്നവര്‍ക്കും അടുപ്പമുള്ളവര്‍ക്കും എന്നെ അറിയാം. തെറ്റായ ഒരുവാര്‍ത്തയോട് പ്രതികരിക്കാനില്ല. ബിന്ദു പണിക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാത്രമല്ല താന്‍ സായികുമാറിനൊപ്പമല്ല താമസിക്കുന്നതെന്നും ബിന്ദു പണിക്കർ വ്യക്തമാക്കി. നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയിട്ടില്ലാത്ത ആൾക്കൊപ്പം എങ്ങനെ താമസിക്കും. തന്റെയും സായികുമാറിന്റെയും മേല്‍വിലാസം രണ്ടാണെന്നും ബിന്ദു പണിക്കർ പറഞ്ഞു.
നേരത്തെ ബിന്ദു പണിക്കറുമായുള്ള സായികുമാറിന്‍റെ അടുപ്പമാണ് തന്റെ കുടുംബബന്ധം തകര്‍ത്തതെന്ന് പ്രസന്ന കുമാരി പറഞ്ഞിരുന്നു. കുടുംബത്തില്‍ അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബിന്ദു പണിക്കര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെയാണ് സായ്കുമാര്‍ തന്നെ പൂര്‍ണമായും ഉപേക്ഷിച്ചതെന്ന് പ്രസന്നകുമാരി കോടതിയില്‍ പറഞ്ഞു.
Leave a Reply