Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹേതര പ്രണയബന്ധങ്ങൾ ഇന്നത്തെ സമൂഹത്തിൽ സർവ്വ സാധാരണമായി ഒന്നായി മാറിയിരിക്കുകയാണ്. ദാമ്പത്യബന്ധങ്ങളുടെ തകർച്ചയ്ക്ക് കാരണമാകുന്നത് പ്രധാനമായും വിവാഹേതര ബന്ധങ്ങളാണ്. ആധുനിക ജീവിത ശൈലികളും ചിന്തകളുമാണ് വിവാഹേതര ബന്ധങ്ങൾ വർദ്ധിക്കുവാനുള്ള പ്രധാനകാരണങ്ങളായി ചൂണ്ടികാണിക്കുന്നത്.സർവ്വേ റിപ്പോർട്ടുകൾ പ്രകാരം 40 % സ്ത്രീകളും 80 % പുരുഷൻമാരും ഇത്തരം ബന്ധങ്ങളിലൂടെ സന്തോഷകരമായി ജീവിതം നയിക്കുന്നവരാണ്.അതേസമയം 80 %വിവാഹബന്ധങ്ങളും തകരുവാനുള്ള കാരണമായി ചൂണ്ടികാണിക്കുന്നതും ഇത്തരം ബന്ധങ്ങലാണ്.വിവാഹേതര ബന്ധങ്ങൾക്ക് വഴിതെളിയിക്കുന്നത് കാരണങ്ങൾ പലതാണ്.
വിവാഹം
വിവാഹേതര പ്രണയബന്ധങ്ങൾ ഉണ്ടാകാനുള്ള വിവാഹജീവിതങ്ങളുടെ പ്രധാനകാരണമായി ചൂണ്ടികാണിക്കുന്നത് വിവാഹമാണ്. ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പരസ്പര സ്നേഹത്തിൻറെയും പങ്കുവയ്ക്കലിൻറെയും ഉടമ്പടിയായണ് വിവാഹത്തെ കണക്കാക്കുന്നത്. വിവാഹബന്ധങ്ങളുടെ തകർച്ച ഒരു പക്ഷെ പങ്കാളിയെ മറ്റൊരു ബന്ധത്തിലേക്ക് ചെന്നെത്തിക്കാം. സാമ്പത്തികം,സുഹൃത്ത് ബന്ധങ്ങൾ,പങ്കുവയ്ക്കെൽ , മതം ഇവയെല്ലാം ഒരു പരിധിവരെ ഇതിന് കാരണമാണ് .
ആത്മാഭിമാനം
വിവാഹ ജീവിതത്തിൽ ആത്മാഭിമാനമാണ് പങ്കാളികൾക്കിടയിൽ ഒരു വലിയ പ്രശ്നമായികണക്കാക്കുന്നത് . എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ വിട്ടുവീഴ്ച ചെയ്യാനോ അതിന് പരിഹാരം കാണാനോഇവർ തയ്യാറാകാത്തത് ആത്മാഭിമാനം കാരണമാണ്.ഇത് ബന്ധങ്ങളുടെ തകർച്ചയ്ക്ക് കാരണമായേക്കാം.
സ്നേഹം
പരസ്പരമുള്ള സ്നേഹ ബന്ധമാണ് വിവാഹ ജീവിതത്തിൻറെ അടിത്തറ.സ്നേഹം നഷട്പ്പെടുന്ന അവസ്ഥയിൽ വിവാഹ ബന്ധങ്ങൾ നശിക്കുന്നതിന് കാരണമാകാം. . ഇതും പങ്കാളിയെ മറ്റ് ബന്ധവുമായി അടുപ്പിക്കാം.
സെക്സ്
ബന്ധങ്ങളുടെ തകർച്ചയ്ക്ക് ഒരു പ്രധാനകാരണമായി ചൂണ്ടികാണിക്കുന്നത് സെക്‌സിനെയാണ്. സെക്‌സ് പരസ്പരമുള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കും. ശാരീരികമായി മാത്രമല്ല, മാനസികമായും പങ്കാളികളുമായി അടുപ്പം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണിത്.എന്നാൽ സെക്‌സിലെ അസംതൃപ്‌തി വ്യക്തികൾ തമ്മിലുള്ള അകലം കൂട്ടുന്നതിന് കാരണമാകും. ഇത് വിവാഹേതര ബന്ധങ്ങൾക്ക് വഴിതെളിക്കാൻ കാരണമാകാം.
അതിരുകടന്ന സ്വപ്‌നങ്ങള്‍
യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത സ്വപ്‌നങ്ങളുമായി വിവാഹജീവിതത്തിലേക്ക് കടക്കുന്നതാണ് പലപ്പോഴും ബന്ധം തകരാന്‍ കാരണമാകുന്നത്. വിവാഹത്തിന് മുമ്പ് ജീവിതത്തെ കുറിച്ച് പല സ്വപ്‌നങ്ങളും ഉണ്ടാകും. എന്നാല്‍ ജീവിതം ആരംഭിക്കുമ്പോള്‍ ഇത്തരം മോഹങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴും. ഇത് അംഗീകരിക്കാന്‍ കഴിയാത്തവരുടെ വിവാഹജീവിതം പാതിവഴിയില്‍ അവസാനിക്കും. ഇത് വിവാഹേതരബന്ധങ്ങൾക്ക് വഴിയൊരുക്കാം.
സംസാരിക്കാതിരിക്കുക
പങ്കാളിയുമായി മനസ്സ് തുറന്ന് സംസാരിക്കാന്‍ കഴിയാത്തത് പോലെ വേദനാജനകമായ അനുഭവം വിവാഹജീവിതത്തില്‍ ഉണ്ടാകില്ല. ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ എല്ലാ വഴികളും അടയുമ്പോള്‍ വിവാഹജീവിതം അവസാനത്തോട് അടുക്കും.ഇതും പങ്കാളിയെ മറ്റ് ബന്ധവുമായി അടുപ്പിക്കാം.
മറ്റുകാരണങ്ങൾ
മാനസിക പ്രശ്നങ്ങൽ ,ശാരീരിക പ്രശ്നങ്ങൾ ,തുടർച്ചയായ ജീവിത രീതിയിലുള്ള മാറ്റങ്ങൾ ഇവയൊക്കെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കാവുന്നവയാണ്.ഇത് വിവാഹേതര ബന്ധങ്ങൾക്ക് കാരണമാകും. ഏകാന്തയാണ് മറ്റൊരു പ്രധാന കാരണം
—
Leave a Reply