Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗന്ദര്യ സംരക്ഷണത്തിന് വളരെ നല്ല വഴിയാണ് ആവി പിടിക്കുന്നത്.മുഖത്തെ വരൾച്ച മാറ്റുന്നതിനും മുഖചര്‍മം വൃത്തിയാക്കി വയ്ക്കുന്നതിനും ആവി പിടിക്കുന്നത് സഹായിക്കും.ആവി പിടിക്കുന്നത് മൂലം മുഖത്തെ സുഷിരങ്ങള്‍ തുറന്ന് ചര്‍മത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നു.ആഴ്ചയില്‍ ഒരിക്കല്‍ ആവി പിടിക്കുന്നത് ആരോഗ്യമുള്ള ചര്‍മത്തിന് നല്ലതാണ്. എന്നാൽ മുഖത്ത് ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.അത്തരം ചില കാര്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
–

–
1. തലയിലൂടെ കട്ടി കൂടിയ ഒരു തുണികൊണ്ട് മൂടിയ ശേഷം മാത്രം ആവി പിടിക്കുക. ആവി പുറത്തുപോകാതിരിക്കാനാണ് ഇങ്ങനെ തുണി കൊണ്ടു മൂടുന്നത്.
2.മുഖം നല്ലപോലെ വിയര്‍ത്തൊഴുകുന്നതു വരെ ആവി പിടിക്കണം.ആവി പിടിക്കാനുള്ള വെള്ളത്തില്‍ നാരങ്ങാനീരോ പനിരീരോ സുഗന്ധമുള്ള മറ്റെന്തെങ്കിലും എണ്ണകളോ ചേർക്കാം.
3.ആവി കൊള്ളുന്നതിനിടയിൽ കണ്ണുകൾ തുറക്കാൻ പാടില്ല.ആവി പിടിച്ചതിന് ശേഷം കണ്ണുകൾ തണുത്തവെള്ളം ഉപയോഗിച്ച് കഴുകേണ്ടതാണ്.
–

–
4.മുഖത്തേയ്ക്കു ആവി പിടിക്കുമ്പോള്‍ പരമാവധി 5 മിനിട്ടിലധികം ആവി കൊള്ളരുത്.
5.ആവിയുടെ അളവ് കൂട്ടാന്‍ രാസപദാര്‍ഥങ്ങള്‍ ചേർക്കരുത്. മാത്രമല്ല ഉപ്പോ കഠിന ജലമോ ഇതില്‍ ഉപയോഗിക്കരുത്.
6.കണ്ണിലേയ്ക്കു ആവി അടിയ്ക്കാന്‍ ഇട വരരുത്. ഇതിനു വേണ്ടി കണ്ണിനു മുകളില്‍ നനഞ്ഞ തുണി കെട്ടുന്നത് നല്ലതാണ്.
7.തലവേദനയ്ക്ക് പുരട്ടുന്ന ബാമുകള്‍ വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കുന്ന ഒരു ശീലമുണ്ട്. ഇത് നല്ലതല്ല. പകരം തുളസിയിലയോ യൂക്കാലി തൈലമോ, രാമച്ഛമോ പനിക്കൂര്‍ക്ക ഇലയോ ഇട്ടു ആവി പിടിക്കാം.
–

–
8.മഞ്ഞള്‍ പൊടി ഇട്ടു ആവി കൊള്ളുന്നത് വൈറല്‍ രോഗങ്ങള്‍ക്കും സൈനസ് ഇന്ഫക്ഷനും നല്ലതാണ്.
9. ആവി പിടിക്കുമ്പോള്‍ മുഖത്തെ ചുളിവുകള്‍ മാറുകയും , മുഖത്തിന് നല്ല തിളക്കം ലഭിക്കുകയും ചെയ്യും. രണ്ടാഴ്ച കൂടുമ്പോള്‍ മുഖത്ത് ആവി പിടിക്കുന്നത് മുഖത്തെ ചുളിവുകള്‍അകറ്റുന്നതാണ്.
10. ആവി പിടിക്കുമ്പോള്‍ ചൂട് അധികമാകാതെ ശ്രദ്ധിക്കണം, ഇത് മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.
Leave a Reply