Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കില്‍ സ്റ്റാറ്റ്‌സ് മെസേജുകള്‍ ഇടാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍ ഈ സ്റ്റാറ്റസ് മെസേജുകള്‍ വിലയിരുത്തി ഒരാളുടെ സ്വഭാവം അറിയാൻ കഴിഞ്ഞാലോ…? അതിന് കഴിയുമെന്നാണ് ബ്രിട്ടനിലെ ബ്രൂനൽ സർവകലാശാലയിലെ ഗവേഷകർ പറയുന്നത്. സാധാരണമായി ഒരു വ്യക്തിയിൽ കാണപ്പെടുന്ന 5 സവിശേഷതകളെ അയാളുടെ ഫേസ്ബുക്ക് സ്റ്റാറ്റസുവഴി അളക്കാൻ സാധിക്കുമെന്നാണ് പഠനം പറയുന്നത്. ആത്മരതി, അന്തർമുഖത, വിശാലത തുടങ്ങിയ സ്വഭാവങ്ങൾ സ്റ്റാറ്റസുവച്ച് അളക്കാൻ സാധിക്കുമെന്ന് പഠനം പറയുന്നു.
പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ
നിറയെ പങ്കാളിക്കുള്ള, അല്ലെങ്കിൽ പങ്കാളിയെ പറ്റി സ്റ്റാറ്റസുകളും പ്രണയ പോസ്റ്റുകളും ഫേസ്ബുക്കിലിടുന്ന ഉപയോക്താവ്: ഇത്തരം വ്യക്തികൾ ശരിക്കും പ്രണയം കൊണ്ടല്ല, അരക്ഷിതാവസ്ഥയും, ആത്മവിശ്വാസക്കുറവിന്റെയോ പ്രകടനമാണ് നടത്തുന്നതെന്ന് പഠനം പറയുന്നു.
എന്ത് നേട്ടം നേടിയാലും, ഭക്ഷണം കഴിച്ചാൽ പോലും അതിനെക്കുറിച്ച് പോസ്റ്റിടുക: ആത്മരതിക്കാരാണ് ഇത്തരത്തിലുള്ള പ്രകടനം ഫേസ്ബുക്കിൽ നടത്തുക.
ലോകത്ത് നടക്കുന്ന സംഭവങ്ങൾ ഫേസ്ബുക്കിലിടുന്നവർ: ഇത്തരത്തിലുള്ളവർ തുറന്ന മനസ്ഥിതിയുള്ളവരും ലോക വിവരങ്ങൾ എല്ലാവർക്കും ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും.
സ്വന്തം കുട്ടികളെക്കുറിച്ച് കൂടുതലായി ഫേസ്ബുക്കിൽ പോസ്റ്റിടുന്നു:
ഒപ്പം ജീവിക്കുന്നവരെക്കുറിച്ച് കരുതലും സ്നേഹവും ഉള്ളവരായിരിക്കും ഇത്തരത്തിൽ പ്രവർത്തിക്കുക എന്ന് പഠനം പറയുന്നു.
Leave a Reply