Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:23 am

Menu

Published on September 12, 2014 at 5:21 pm

ചികിത്സാ സഹായം ആവശ്യപ്പെട്ട് പോസ്റ്റ്‌ ചെയ്ത സുഖമില്ലാത്ത കുഞ്ഞിൻറെ ചിത്രം ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്തു

facebook-apologizes-for-blocking-gory-image-of-sick-baby

നോർത്ത് കരോലിന : ചികിത്സാ സഹായം ആവശ്യപ്പെട്ട് പോസ്റ്റ്‌ ചെയ്ത സുഖമില്ലാത്ത രണ്ടു മാസം പ്രായമായ കുഞ്ഞിൻറെ ചിത്രം ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്തു. ഈ ചിത്രം നെഗറ്റീവ് പ്രതികരണം ഉണ്ടാക്കുന്നതും, ഭയപ്പെടുത്തുന്നതുമാണെന്ന് കാണിച്ചാണ് ഫെയ്സ്ബുക്ക് ചിത്രം ബ്ലോക്ക് ചെയ്തത്. യു.എസിലെ നോർത്ത് കരോലിനയിലാണ് സംഭവം. കുഞ്ഞിന് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായിരുന്നു ഫേസ്ബുക്കിലൂടെ സഹായം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള കുഞ്ഞിൻറെ ചിത്രമാണെന്നറിഞ്ഞ ഫെയ്സ്ബുക്ക് അധികൃതർ കുഞ്ഞിൻറെ മാതാപിതാക്കളോട് ക്ഷമ ചോദിക്കുകയും, ചിത്രം വീണ്ടും ഫേയ്സ്ബുക്കിൽ പോസ്റ്റ്‌ ചെയ്യാൻ അനുവദിക്കുകയും ചെയ്തു. കുഞ്ഞിന് ചികിത്സ നടത്താനായി 75000 ഡോളർ ആവശ്യമായിരുന്നു.എന്നാൽ ഇത്രയും തുക മാതാപിതാക്കളുടെ കയ്യിലില്ലായിരുന്നു.അതിനാലാണ് ഇവർ ഫേയ്സ്ബുക്കിൽ സഹായം ആവശ്യപ്പെട്ട് കൊണ്ട് പോസ്റ്റിട്ടത്.മൃതശരീരങ്ങൾ, മുറിവുകൾ,പേടിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ എന്നിങ്ങനെയുള്ളവ അനുവദനീയമല്ലെന്ന സന്ദേശമാണ് ഫേയ്സ്ബുക്ക് മാതാപിതാക്കൾക്ക് പിന്നീട് നൽകിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33