Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 24, 2024 11:13 pm

Menu

Published on October 10, 2014 at 10:20 am

സൂക്കര്‍ബര്‍ഗ് ഇന്ന് ഇന്ത്യയില്‍

facebook-ceo-zuckerberg-in-india

ന്യൂഡല്‍ഹി: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് ഇന്ന് ഇന്ത്യയില്‍ എത്തും. 500 കോടി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയില്‍ എത്തുന്നത്.വ്യവസായ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍, ഇന്റര്‍നെറ്റ് വിദഗ്ദ്ധര്‍ തുടങ്ങി നിരവധിപേര്‍ ഇന്റര്‍നെറ്റ്. ഒആര്‍ജിയില്‍ പങ്കെടുക്കുന്നുണ്ട്.കൂടാതെ ഇദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും.  മോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാനു മായി സഹകരിക്കാന്‍ ഫേസ്ബുക്കിന്ന് താല്‍പ്പര്യം ഉണ്ടെന്നാണ് സൂചനകള്‍. സുക്കര്‍ബര്‍ഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം അറിയിക്കുമെന്നാണ് സൂചന.അതിനോടൊപ്പം സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്താന്‍ ഫേസ്ബുക്കിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമാകും.

Loading...

Leave a Reply

Your email address will not be published.

More News