Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഹാക്ക് ചെയ്തതിന് പിന്നില്‍ കുപ്രസിദ്ധ ഹാക്ക് ഗ്രൂപ്പ് ലിസാര്‍ഡ് സ്‌ക്വാഡാണെന്ന് തെളിഞ്ഞു.ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സൈറ്റുകള്‍ അടക്കം 7 ഒളം സൈറ്റുകള്‍ ഡൗണാകുവാന്‍ കാരണം ഞങ്ങളാണെന്ന് ഈ ഹാക്കിംങ് ഗ്രൂപ്പ് ട്വിറ്ററില്‍ അവകാശപ്പെട്ടു.കഴിഞ്ഞ ആഴ്ച മലേഷ്യന്‍ വിമാനത്തിന്റെ വെബ്‌സൈറ്റ് ഹാക്കു ചെയ്തതും തങ്ങളാണെന്നാണ് ഇവര്‍ പറയുന്നത്. ചൊവ്വാഴ്ച പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റന്റ് മെസഞ്ചര്‍, ഇന്‍സ്റ്റ്ഗ്രാം, ഹിപ്ചാറ്റ് തുടങ്ങിയ സൈറ്റുകള്‍ അരമണിക്കൂറിലേറെ പ്രവര്‍ത്തനം നിലച്ചിരുന്നു. സോറി സംതിങ് വെന്റ് റോങ് എന്ന മെസേജാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നത്. ഇത് മൂന്നാം തവണയാണ് ഫേസ്ബുക്ക് പ്രവര്‍ത്തനം നിലക്കുന്നത്. എന്നാല്‍ ഇതിനുള്ള കാരണം ഫെയ്‌സ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
Leave a Reply