Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംഗ്ടണ്‍ : 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങാൻ അവസരമൊരുങ്ങുന്നു. അമേരിക്കന്‍ ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രോട്ടക്ഷന്‍ ആക്റ്റ് പ്രകാരം 13 വയസില്‍ താഴെയുള്ള കുട്ടികള്‍ ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ് .എന്നാൽ ഇപ്പോൾ കുട്ടികള്‍ക്ക് വേണ്ടി ഫേസ്ബുക്ക് പേജ് ആരംഭിക്കാൻ ഈ നിയമം അനുവാദം നൽകി കഴിഞ്ഞു. മൂന്നു വർഷത്തോളമായി ഫേസ്ബുക്കിലെ ടെക്ക്നിക്കല്‍ വിഭാഗം ഇതിനു വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു. കുട്ടികളുടെ ഫേസ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങള്‍ അതാത് സമയത്ത് മാതാപിതാക്കള്‍ക്ക് അറിയുവാൻ കഴിയുന്ന തരത്തിലാണ് ഈ പേജ് നിർമ്മിക്കുന്നത്.എന്നാൽ ഇപ്പോൾ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി നിരവധി കുട്ടികൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ കുട്ടികളെ വശീകരിച്ചു ചതികുഴിയില്‍ വീഴ്ത്തുന്ന സംഭവങ്ങള്‍ ധാരാളം നടക്കുന്നതിനാലാണ് മാതാപിതാക്കളുടെ അറിവോടെ കുട്ടികള്‍ക്കും ഫേസ്ബുക്ക് ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നത്.
Leave a Reply