Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോസ്ഏഞ്ചല്‍സ്: വിന്‍ഡോസ്, ഫയര്‍ഫൊക്‌സ് പ്ലാറ്റ്‌ഫോമുകളിലെ മെസഞ്ചര്‍ ആപ്ലിക്കേഷന്റെ സേവനം ഫേസ്ബുക്ക് നിര്‍ത്തുന്നു. @facebook.com എന്ന അഡ്രസിലുള്ള മെയില്‍ സര്‍വ്വീസാണ് അവസാനിപ്പിക്കുന്നത്.
ഉപയോഗം കുറഞ്ഞതിനാലാണ് സര്‍വ്വീസ് അവസാനിപ്പിക്കുന്നതെന്ന് ഫേസ്ബുക്ക് അധികൃതര്‍ വിശദീകരിച്ചു.സര്‍വ്വീസ് ആരംഭിച്ച് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇപ്പോള്‍ ഫേസ്ബുക്ക് മെയില്‍ സര്‍വ്വീസ് ഉപയോഗിക്കുന്നവര്‍ക്കായി അധികൃതര്‍ സന്ദേശങ്ങളയച്ചു തുടങ്ങി.ഫേസ്ബുക്ക് മെയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്നതോടു കൂടി ഉപയോക്താക്കളുടെ ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന പ്രാഥമിക ഇമെയില്‍ അഡ്രസിലേക്ക് മെയിലുകള്‍ എത്തുന്ന തരത്തില്‍ അക്കൗണ്ട് ഫോര്‍വേഡ് ചെയ്യും.2014 മാര്‍ച്ച് മൂന്ന് വരെയെ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുകയുള്ളുഫെയ്‌സ്ബുക്ക് മെസഞ്ചര്‍ സേവനം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചപ്പോള്‍ ആദ്യം ഉള്‍പ്പെടുത്തിയത് വിന്‍ഡോസിലായിരുന്നു. പത്ത് ലക്ഷത്തോളം ആളുകള്‍ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.വിന്‍ഡോസില്‍ മെസഞ്ചറിനുള്ള സപ്പോര്‍ട്ട് എടുത്ത് കളഞ്ഞെങ്കിലും വിന്‍ഡോസ് ഫോണുകള്‍ക്കായുള്ള ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ 23ന് ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലായിരുന്നു വിന്‍ഡോസ് ഫോണുകള്‍ക്കുള്ള മെസഞ്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്.ഫേസ്ബുക്കിന് മൊബൈല്‍ മെസ്സേജിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മാറ്റമെന്നാണ് ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്.
Leave a Reply