Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 10:10 am

Menu

Published on November 14, 2014 at 1:07 pm

‘സേ താങ്ക്സ് ‘ – പുതിയ വീഡിയോ ടൂളുമായി ഫേസ്ബുക്ക്‌

facebook-releases-say-thanks-video

ന്യൂയോർക്ക് : ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത. ഫേസ്ബുക്കിലേക്ക്  പുതിയൊരു ടൂള്‍ കൂടി വന്നെത്തിയിരിക്കുന്നു. ‘സേ താങ്ക്സ് ടൂൾ’ എന്നാണ് ഈ പുതിയ ടൂളിൻറെ  പേര്. ഏതു സുഹൃത്തിനും വിഡിയോ കാര്‍ഡുകളിലൂടെ ആശംസകളും നന്ദിയും അറിയിക്കാനുള്ള സംവിധാനമാണിത്.നന്ദി അറിയിക്കേണ്ട സുഹൃത്തിനെ തെരഞ്ഞെടുത്താല്‍ ഫേസ് ബുക്ക് തനിയെ ബന്ധപ്പെട്ട ചിത്രങ്ങളും പോസ്റ്റുകളും നിരത്തും. പ്രത്യേക അവസരങ്ങളിലും പിറന്നാളിനുമൊക്കെ ഈ ചിത്രങ്ങള്‍കൊണ്ടും കുറിപ്പുകള്‍ കൊണ്ടും ഉണ്ടാക്കുന്ന വിഡിയോ കാര്‍ഡ് സമര്‍പ്പിക്കാം.സ്വന്തം ടൈംലൈനിലും സുഹൃത്തിന്റെ ടൈംലൈനിലും വിഡിയോ എത്തും. നാലു തീമുകള്‍ ഇതിനായി ഫേസ്ബുക്ക് അവതരിപ്പിക്കുന്നുണ്ട്. 130 കോടി ഉപയോക്താക്കളുള്ള ഫേസ്ബുക്ക് കൂടുതല്‍ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരങ്ങള്‍. ഇന്ത്യയില്‍ മാത്രം 10 കോടി ആളുകളാണ് ഫേസ് ബുക്ക് ഉപയോഗിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സ്വന്തം ചിത്രങ്ങള്‍ ചേര്‍ത്ത് വിഡിയോ കാര്‍ഡ് സംവിധാനം ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News