Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 4:43 pm

Menu

Published on December 30, 2014 at 11:55 am

ഓഫീസുകളില്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യാൻ സുക്കർബെർഗിന്റെ തീരുമാനം

facebook-to-block-facebook

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള ഓഫീസുകളിലും ഫേസ്ബുക്ക് നിരോധിക്കാന്‍ ഫേസ്ബുക്കിന്റെ സിഇഒ ആയ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒരുങ്ങുന്നു. സ്‌മെല്ലി സര്‍വ്വിസ് ഓഫീസുകളിലെ ഫേസ്ബുക്ക് ഉപയോഗത്തെക്കുറിച്ച് നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ടുകളാണ് ഫേസ്ബുക്ക് നിര്‍മ്മാതാവും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെക്കൊണ്ട് ഇത്തരമൊരു  തിരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. .ജോലിസ്ഥലത്ത് സോഷ്യല്‍മീഡിയകളുടെ സാന്നിധ്യം ജീവനക്കാരുടെ പ്രവര്‍ത്തന മികവിനെ എങ്ങനെ ബാധിക്കുന്നുവെന്നായിരുന്നു സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത 93 ശതമാനം പേരും സോഷ്യല്‍ മീഡിയ ജോലിയെ ബാധിക്കുന്നുവെന്ന തരത്തിലായിരുന്നു പ്രതികരിച്ചത്. ഇത്തരത്തില്‍ വലിയതോതില്‍ ജനങ്ങള്‍ ഓഫീസില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതു വഴി ജോലികള്‍ക്ക് തടസ്സം  സൃഷ്ടിക്കപ്പെടുമെന്നാണ് സുക്കര്‍ബര്‍ഗിന്റെ വിലയിരുത്തല്‍.ഇതോടെയാണ് ഫെയ്‌സ്ബുക്ക് സേവനം തങ്ങളുടെ ഓഫിസില്‍ നിര്‍ത്തലാക്കാന്‍ സുക്കര്‍ബര്‍ഗ് തിരുമാനിച്ചിരിക്കുന്നത്.ഈ നിര്‍ദ്ദേശമടങ്ങിയ ഇമെയില്‍ എല്ലാ ഓഫിസുകളിലേക്കു അയക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, തീരുമാനത്തിനെതിരെ ജീവനക്കാർ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് നിരോധിക്കാൻ തീരുമാനിച്ചത് മറ്റ് സോഷ്യൽ മീഡിയകൾ ആഘോഷമാക്കിയിരിക്കുകയാണ്. ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യപ്പെട്ടാലും പ്രവർത്തനസജ്ജമാക്കാൻ 99 വഴികൾ തുടങ്ങി നിരവധി ലേഖനങ്ങളുമായി ബ്ലോഗുകളും രംഗത്തെത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News