Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 11:50 pm

Menu

Published on April 11, 2014 at 1:20 pm

ഫേസ്ബുക്ക് മൊബൈല്‍ ആപ്‌ളിക്കേഷനില്‍ നിന്നും ചാറ്റ് ഒഴിവാക്കുന്നു

facebook-to-force-users-into-messenger-by-removing-chat

സാന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് മൊബൈല്‍ ആപ്‌ളിക്കേഷനില്‍ നിന്നും ചാറ്റിംഗ് സംവിധാനം  നീക്കം ചെയ്യാനൊരുങ്ങുന്നു. ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഫേസ്ബുക്ക് ആപ്പിലെ ചാറ്റിങ്ങ് ഓപ്ഷന്‍ നീക്കാനൊരുങ്ങുന്നത്.ഇതോടെ ഇനി മൊബൈലില്‍ ഫേസ്ബുക്ക് ചാറ്റ് നടത്താന്‍ ഫേസ്ബുക്കിന്റെ മെസന്‍ഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്യണം എന്നത് നിര്‍ബന്ധമാകും. യു.കെ, ഫ്രാന്‍സ്‌ മുതലായ യൂറോപ്യന്‍ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ്‌ ഫേസ്ബുക്ക്‌ നല്‍കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ചക്കകം ചാറ്റ് സംവിധാനം നീക്കം ചെയ്യുമെന്നും പകരം ഫേസ്ബുക്ക്‌ മെസഞ്ചര്‍ ആപ്പ്‌ ഇന്‍സ്റ്റാള്‍ ചെയ്യാനുമാണ് നിര്‍ദ്ദേശം. പുതിയ അപ്ലിക്കേഷന് നിലവിലുള്ള ചാറ്റിംഗിനേക്കാള്‍ വേഗതയുണ്ടെന്ന് ഫേസ്ബുക്ക് അവകാശപ്പെടുന്നുണ്ട്. കൃത്യമായ സമയപരിധി നിശ്ചയിക്കുന്നില്ലെങ്കിലും എത്രയും പെട്ടെന്ന് ചാറ്റിംഗ് സംവിധാനം പുതിയ ആപ്ലിക്കേഷനിലേക്ക് മാറ്റുമെന്നാണ് ഫേസ്ബുക്ക് പ്രതീക്ഷിക്കുന്നത്.തല്‍ക്കാലം ഫേസ്ബുക്കിന്റെ ചില രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മാത്രമെ നിര്‍ദ്ദേശം ലഭിച്ചിട്ടിട്ടുള്ളെങ്കിലും എല്ലാ ഫേസ്ബുക്ക് ഉപഭോക്താക്കളും ഇത്തരത്തില്‍ മാറേണ്ടിവരുമെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News