Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്ക് അല്‍പ്പസമയത്തേക്ക് പണിമുടക്കിയപ്പോള്‍ ഉണ്ടായ നഷ്ടം ഏതാണ്ട് 450,000 ഡോളര്‍ (2.7 കോടി രൂപ). അതിന്റെ നിരാശ മുഴുവന്‍ സന്ദേശങ്ങളായി എല്ലാവരും എത്തിയതോ, മറ്റൊരു സോഷ്യല്‍ മീഡിയയായ ട്വിറ്ററില്‍.
ഇന്ത്യയില്‍ ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞപ്പോഴാണ് ഫേസ്ബുക്ക് പണി മുടക്കിയത്. അരമണിക്കൂറോളം നീണ്ടു നിന്നു ഈ പ്രശ്നം. ഫേസ്ബുക്ക് പോസ്റ്റുകള്‍ ലൈക്കുചെയ്യാനും ഷെയറുചെയ്യാനും കമന്റിടാനും പറ്റുന്നില്ല. റീഫ്രഷ് ചെയ്തതോടെ ‘Sorry, something went wrong’ എന്ന ഫെയ്‌സ്ബുക്കിന്റെ അറിയിപ്പ് വന്നു.
മാർക്കറ്റിംഗ് എക്സ്പെർറ്റ്സിന്റെ കണക്കു പ്രകാരം, ഓരോ മിനിറ്റിലും ഫെയ്‌സ്ബുക്കിന് ലഭിക്കുന്ന വരുമാനം ഏതാണ്ട് 15,000 ഡോളര്‍ (4.5 ലക്ഷം രൂപ) ആണ്. അതുപ്രകാരം അരമണിക്കൂര്‍ പണിമുടക്കിയപ്പോള്‍ ഫെയ്‌സ്ബുക്കിനുണ്ടായ നഷ്ടം ഏതാണ്ട് 450,000 ഡോളര്‍ (2.7 കോടി രൂപ)ആണ്
എന്നാൽ ഇതു ആദ്യമായല്ല ഫേസ്ബുക്ക് ഇങ്ങനെ ആഗോളവ്യാപകമായി പണിമുടക്കുന്നത്. 2013 ഒക്ടോബറില്‍ നാലുമണിക്കൂര്‍ നേരം ഫെയ്‌സ്ബുക്ക് കിട്ടാതായിരുന്നു. നെറ്റ്‌വര്‍ക്ക് അറ്റകുറ്റപ്പണി മൂലം സംഭവിച്ചതാണെന്നാണ് ഫെയ്‌സ്ബുക്ക് ടീം അന്ന് പറഞ്ഞത്. ഇത്തവണ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് ആരും പ്രതികരിച്ചിട്ടില്ല.
Leave a Reply