Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 10:07 am

Menu

Published on December 24, 2014 at 6:00 pm

‘ഫേസ് ബുക്ക് മുത്തശ്ശി’ യാത്രയായി….!

facebooks-oldest-fan-anna-stoehr-passes-away-aged-114

ഫേസ് ബുക്കിലെ ഏറ്റവും പ്രായം കൂടിയ  മുത്തശ്ശി അന്തരിച്ചു. അന്ന സ്‌റ്റോഹര്‍ (114 ) ആണ് അന്തരിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് അന്നാ സ്‌റ്റൊയര്‍ ഫേയ്‌സ്ബുക്കില്‍ അംഗമാവുന്നത്.ഞായറാഴ്ച്ച ഉറക്കത്തിനിടെ ആയിരുന്നു അന്ത്യം .  സെയില്‍സ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന മുത്തശ്ശിയുടെ 85കാരനായ മകന്റെ സഹായത്തോടെയാണ് ഇവര്‍ ഫേയ്‌സ്ബുക്ക് ആരംഭിച്ചത്. പിന്നീട് തന്റെ സ്വന്തം ഐപാഡ് ഉപയോഗിച്ചാണ് മുത്തശ്ശി ഫേയ്‌സ്ബുക്കിലൂടെ പുറംലോകവുമായി ബന്ധപ്പെട്ടത്.1905 മുതല്‍ ജനിച്ചവര്‍ക്കാണ് ഫെയ്‌സ്ബുക്കില്‍ അംഗത്വമാവാന്‍ നിശ്ചയിച്ചിരുന്ന പ്രായം. എന്നാല്‍ ഇവര്‍ ജനിച്ച വര്‍ഷം 1900മായിരുന്നു. അത് കൊണ്ട് തന്നെ അമേരിക്കയിലെ  പ്രായം കൂടിയവരില്‍ ഏതാണ്ട് ഏഴാം സ്ഥാനത്തുള്ള ഇവര്‍ ഫെയ്‌സ്ബുക്കില്‍ അംഗമായതോടെ വാര്‍ത്തകള്‍ വൈറലായതും. ഫെയ്‌സ്ബുക്കില്‍  അംഗമായപ്പോള്‍ തന്റെ പ്രായം 99 ആണെന്നാണ് രേഖപ്പെടുത്തിയത്. പിന്നീട് ഫെയ്‌സ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന് ഞാനിവിടെയുണ്ടെന്നും മുത്തശ്ശി സന്ദേശമയച്ചു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായി 32 പേര്‍ മാത്രമാണ് സ്‌റ്റോഹര്‍ മുത്തശ്ശിയുടെ സുഹൃദ് ലിസ്റ്റിലുള്ളത്ത്. ഒക്‌ടോബറില്‍ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം ജന്‍മദിനം ആഘോഷിക്കുന്ന ചിത്രമാണ് മുത്തശ്ശിയുടെ പ്രൊഫൈല്‍ ചിത്രം. അതേസമയം സ്‌റ്റോഹര്‍ മുത്തശ്ശിയുടെ പേരിലുള്ള പേജിന് പന്ത്രണ്ടായിരത്തിലേറെ ലൈക്കുകളുണ്ട്.അതേസമയം മരിച്ചെങ്കിലും മുത്തശ്ശിയുടെ ഫെയ്‌സ്ബുക്ക് പേജ് ഇപ്പോഴും സജീവമാണ്.

facebook grand mother1

facebook grand mother2

facebook grand mother

Loading...

Leave a Reply

Your email address will not be published.

More News