Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:16 am

Menu

Published on April 27, 2013 at 7:09 am

പീഡനങ്ങള്‍ക്കു പിന്നില്‍……!!!

facts-behind-increasing-rape-issues

എങ്ങും കേള്‍ക്കുകയും കാണുകയും ചെയ്യുന്നത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള പീഡന വാര്‍ത്തകള്‍. ഇത്തരം വാര്‍ത്തകളുടെ ആധിക്യം കാണുമ്പോള്‍ കേരളസമൂഹം ഇത്രമാത്രം അധഃപതിച്ചുവോയെന്ന് സംശയംതോന്നുക സ്വാഭാവികം മാത്രം. എന്താണിതിന്റെ പിന്നാമ്പുറത്ത്? സ്ത്രീകളുടെയും കുട്ടികളുടെയും മാനംകവരുന്ന നരാധന്മാരായി കേരളത്തിലെ ചെറുശതമാനമെങ്കിലും പുരുഷന്മാര്‍ മാറിയോ എന്നു സംശയിക്കുന്ന അവസ്ഥ. ഇതിന്റെ കാരണങ്ങളിലേക്ക് ഒരു എത്തിനോട്ടത്തിന്റെ സമയം കഴിഞ്ഞു.

മാധ്യമങ്ങളുടെ വളര്‍ച്ച
*********************
പണ്ടൊക്കെ നാട്ടില്‍ ഒരു പീഡനക്കേസുണ്ടായാല്‍ അത് ആ ചുറ്റുവട്ടത്ത് ഒതുങ്ങിത്തീര്‍ന്നിരുന്നുവെങ്കില്‍ ഇന്ന് അതല്ല സ്ഥിതി. വീട്ടിലോ അതുമല്ലെങ്കില്‍ അടുപ്പമുള്ള ബന്ധുക്കളിലോ ഒതുങ്ങിനിന്നിരുന്ന പീഡന വാര്‍ത്തകള്‍ ഇന്ന് കാട്ടുതീപോലെ പടരാന്‍ നിമിഷാര്‍ധങ്ങള്‍പോലും വേണ്ട. പ്രത്യേകിച്ചും വിഷ്വല്‍ മീഡിയയിലൂടെ. പീഡന വിവരം പുറത്തുപറയുന്നത് അപമാനകരമല്ലെന്ന ആളുകളുടെ മനോഭാവത്തില്‍ വന്ന മാറ്റവുമായി ഇതിനെ കൂട്ടിവായിക്കാം.

പീഡനങ്ങള്‍ക്ക് കാരണങ്ങള്‍ പലത്
**********************************
വ്യക്തിനിഷ്ഠം. ഇതില്‍ പീഡിപ്പിക്കുന്ന ആളുകളുടെ മാനസിക നില, രതിവൈകൃതം, പെരുമാറ്റത്തിലും സ്വഭാവത്തിലുമുള്ള വൈകൃതം എന്നിവയൊക്കെ പെടുന്നു.
രണ്ട്: സാഹചര്യങ്ങള്‍: പീഡനക്കേസുകള്‍ കൂടുതലായും വരുന്നത് കുടുംബത്തിനുള്ളില്‍നിന്നോ തൊട്ടടുത്ത ബന്ധുക്കളില്‍നിന്നോ ഒക്കെയാണ്. പീഡനക്കേസുകളുടെ ശതമാനം വച്ചുനോക്കിയാല്‍ അപരിചിതര്‍ നടത്തുന്ന പീഡനങ്ങള്‍ കുറവാണെന്നതാമ്. അപരിചിതര്‍ ഉള്‍പ്പെട്ട കേസുകളില്‍ അതിന്റെ ആദ്യ കണ്ണി മാനഭംഗത്തിനിരയാകുന്ന ആളിന്റെ ബന്ധുവായിരിക്കാനാണ് സാധ്യത. കുട്ടികളെ മിഠായി കൊടുത്തോ അല്ലെങ്കില്‍ അവര്‍ക്കിഷ്്ടപ്പെട്ട സാധനങ്ങള്‍ സമ്മാനമായി നല്‍കിയോ വശത്താക്കുകയാണ് ചെയ്യുക.

അച്ഛനും അമ്മയക്കും എവിടെസമയം?
*********************************
സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ത്തന്നെ ഒരു കാര്യം മനസിലാവുന്നത് കുടുബങ്ങളിലെ സാഹചര്യംതന്നെയാണ്. കൂട്ടുകുടുംബങ്ങളില്‍നിന്ന് അണുകുടുബങ്ങളായി കേരളത്തിലെ വീടുകള്‍ മാറിയപ്പോള്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയം നന്നേ കുറഞ്ഞു. അച്ഛനും അമ്മയും ജോലിക്കാരാമ് ഇപ്പോള്‍ കൂടുതലും .എങ്കിലേ ജീവിക്കാനാവൂ.കുട്ടികള്‍ സ്കൂള്‍വിട്ട് വീട്ടിലെത്തുമ്പോള്‍ അച്ഛനോ അമ്മയോ മുത്തച്ഛനോ മുത്തശ്ശിയോ വീട്ടിലില്ലാത്ത അവസ്ഥയില്‍ അവര്‍ തന്നെയിരിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

അപ്പോള്‍ കുട്ടികളുടെ സ്വകാര്യത കൂടുകയാണ്. ഈ സമയത്ത് അകന്ന ബന്ധുവോ അപരിചിതരോ ഒക്കെ വീട്ടിലെത്തിയാല്‍ കുട്ടികളെ ദുരുപയോഗിക്കാനുള്ള സാഹചര്യമായി. കേരളത്തിലെ കുടുംബങ്ങള്‍ അണുകുടുംബങ്ങളായി മാറിയതോടെ ജോലിക്കും മറ്റുമായി ആളുകള്‍ ഫ്ലാറ്റുകളിലേക്കും മറ്റും താമസം മാറ്റുന്നു. ഇവിടെ രണ്ടു ബെഡ്റൂമായിരിക്കും മിക്കവാറും. കുടുംബസുഹൃത്തോ ബന്ധുവോ മറ്റോ അതിഥിയായെത്തിയാല്‍ കൊച്ചുകുട്ടികളെ അവര്‍ക്കൊപ്പം ഉറങ്ങാന്‍ അനുവദിക്കുന്നു. ഇത് കുട്ടികളുടെ ദുരുപയോഗത്തിലേക്ക് നയിക്കാം. മോന്റെകൂടെ അല്ലെങ്കില്‍ മോളുടെകൂടെ കിടന്നോയെന്നു പറഞ്ഞ് ബന്ധുകളെയും സുഹൃത്തുക്കളയും അനുവദിക്കുന്നവര്‍ പിന്നീട് ദുഃഖിക്കേണ്ട അവസ്ഥയിലേക്ക് നയിക്കാം.

ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍
*****************************
ഇന്ന് ഇന്റര്‍നെറ്റ് കണക്ഷനില്ലാത്ത വീടുകള്‍ വിരളമാണ്. മൊബൈല്‍ ഫോണില്ലാത്ത കുട്ടികള്‍ അപൂര്‍വവും. ഇവ രണ്ടും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയെങ്കിലും അവയുടെ ദുരുപയോഗം തടയേണ്ടത് അത്യന്താപേക്ഷിതമാണ്. കംപ്യൂട്ടര്‍ കുട്ടികളുടെ മുറിയില്‍ വച്ചുകൊടുക്കാതെ എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ വച്ചാല്‍ കുട്ടികള്‍ അശ്ലീല സൈറ്റുകളില്‍ കയറുന്നതും ചാറ്റുചെയ്യുന്നതും ഒഴിവാക്കാം. മൊബൈലില്‍ ക്ളിപ്പിങ്ങുകള്‍ കാണുന്നുണ്ടെങ്കില്‍ പരിശോധിക്കാം.

സിനിമയും സീരിയലും
********************
പണ്ടുകാലത്ത് സിനിമ നല്‍കിയിരുന്ന മൂല്യവത്തായ സന്ദേശങ്ങള്‍ ഇന്നു സിനിമ നല്‍കുന്നില്ല. സീരിയലിലും അതുതന്നെ അവസ്ഥ. മിക്കപ്പോഴും സെക്ഷ്വല്‍ അബ്യൂസിനാണ് പ്രാധാന്യം. ഇതൊക്കെ കണ്ടു വളരുന്ന കുട്ടികളുടെ മനസ്സിലും ഇതൊന്നും തെറ്റല്ലെന്ന ബോധമുണ്ടാകുന്നു. ഇതൊക്കെ കണ്ടുപഠിക്കുന്ന കുട്ടികള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ തുനിയുന്നു. പാശ്ചാത്യ മൂല്യങ്ങള്‍ക്കാണ് ഇന്ന് കുട്ടികവുടെ മനസ്സില്‍ സ്ഥാനം. അത്തരത്തിലുള്ള പാട്ടുകള്‍, വസ്ത്രധാരണം ഇവയൊക്കെ അവരെ ആകര്‍ഷിക്കുന്നു.

അകന്നുകഴിയുന്ന മാതാപിതാക്കള്‍
******************************
മാതാപിതാക്കള്‍ അകന്നുകഴിയുകയോ വിവാഹബന്ധം വേര്‍പെടുത്തി കഴിയുകയോ ചെയ്യുന്ന കുട്ടികള്‍ക്കുണ്ടാകുന്ന അരക്ഷിതാവസ്ത മുതലെടുത്ത് അടുത്തുകൂടി അവരെ ദുരുപയോഗിക്കുന്ന സംഭവങ്ങളും ഏറെ. മാതാപിതാക്കളുടെ വഴക്ക്, മദ്യപാനം, മയക്കുമരുന്നുപയോഗം എന്നിവയും കാരണമായി പറയാനാവും.

വസ്ത്രധാരണം
***************
അല്‍പവസ്ത്രധാരികളായ യുവതികള്‍ മറ്റുളളവരെ തന്നിലേക്ക് ആകര്‍ഷിക്കുകയാണ്. ഇത് അപകടരമാണ്. അമ്മമാര്‍ ഇത്തരം വസ്ത്രധാരണത്തിന് കൂട്ടുനില്‍ക്കുന്നുവെന്നതാണ് ദുഃഖകരം. ആരോഗ്യകരമായ ലൈെംഗിക ചര്‍ച്ച ഇല്ലാതായി.ചര്‍ച്ച ചെയ്യുന്നത് സെക്സിന്റെ നെഗറ്റീവ് വശങ്ങളായി.

പരിഹാരങ്ങള്‍
**************
കുട്ടികള്‍ക്ക് ലൈെംഗിക വിദ്യാഭ്യാസം നല്‍കുക.അതും ആരോഗ്യകരമായ വിദ്യാഭ്യാസം. തന്റെ ശരീരം പരിശുദ്ധമാണെന്നും സ്വകാര്യ ഭാഗങ്ങള്‍ തന്റെ സ്വകാര്യ സ്വത്താണെന്നും അവിടങ്ങളില്‍ മറ്റൊരാള്‍ക്ക് സ്പര്‍ശിക്കാന്‍ അവകാശമില്ലെന്നും കുട്ടികളെ പഠിപ്പിക്കണം.വീടുകളിലാണ് ഇതു ചെയ്യേണ്ടത്.ഇത്തരം സംഭവങ്ങളുണ്ടായാല്‍ കുറഞ്ഞപക്ഷം അത് വീട്ടില്‍ പറയാനുള്ള അറിവ് അവര്‍ക്ക് പകര്‍ന്നു നല്‍കണം.

Loading...

Leave a Reply

Your email address will not be published.

More News