Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 10:28 am

Menu

Published on August 19, 2014 at 11:21 am

നസ്രിയയ്ക്കായി ഫഹദിൻറെ ‘മിനി കൂപ്പര്‍’

fahad-bought-new-mini-cooper-for-nazriya

മലയാള സിനിമാലോകവും ആരാധകരും എല്ലാം ഒന്നടങ്കം കാത്തിരുന്ന താരവിവാഹത്തിന് ഇനി രണ്ട് നാൾ മാത്രം.വിവാഹത്തിനായുള്ള അവസാനഘട്ട  ഒരുക്കങ്ങളിലാണ് ഫഹദിന്റെ കുടുംബവും നസ്രിയയുടെ കുടുംബവും. 21നാണ് ഫഹദ് നസ്‌റിൻ താരങ്ങളുടെ വിവാഹം. വിവാഹത്തിനായി വീട് മുഴുവൻ ഒരുക്കിക്കഴിഞ്ഞു ഫഹദ്. ഇരുപത് വർഷം മുമ്പ് ഫാസിൽ നിർമ്മിച്ച വീട് ചില മോടികൂട്ടലൊക്കെ നടത്തി മനോഹരമാക്കി. വിവാഹത്തോടനുബന്ധിച്ച് നസ്രിയയ്ക്കായി ഫഹദ് പുതിയ കാര്‍ വാങ്ങിയിരിയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന റിപ്പോര്‍ട്ട്.  വിവാഹം കഴിഞ്ഞിട്ടുളള യാത്രകള്‍ക്കായി മിനി കൂപ്പറാണ് ഫഹദ് വാങ്ങിയത്. ഇനി താരങ്ങളുടെ യാത്ര ഈ കാറിലായിരിയക്കും. സെലിബ്രിറ്റി കല്യാണമായതില്‍ തന്നെ ജനങ്ങള്‍ സഹകരിയ്ക്കണമെന്നാണ് അഭ്യര്‍ത്ഥന. മാത്രമല്ല  സെലിബ്രിറ്റി കല്യാണമായതിൽ തന്നെ ജനങ്ങൾസഹകരിക്കണമെന്ന അഭ്യർത്ഥനയും ഫഹദ് നടത്തുന്നുണ്ട്. നിക്കാഹിന് എത്രത്തോളം പേർ സാക്ഷികളാകുന്നോ അത്രയും പ്രാർത്ഥനകൾ അവർക്കു കിട്ടുമെന്നാണ് ഇസ്‌ലാം വിശ്വാസം. ആ ചടങ്ങിൽ പങ്കെടുക്കാൻ ഓരോരുത്തർക്കും ആഗ്രഹമുണ്ടാകുമെന്നറിയാം. പക്ഷേ, ചടങ്ങിന്റെ പവിത്രതയെ മാനിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഫഹദ് പറയുന്നു. നേരിട്ടു ക്ഷണം ലഭിച്ചവരെ മാത്രമേ നിക്കാഹിനും സൽക്കാരത്തിനും പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ.ക്ഷണിക്കപ്പെട്ടുവരുന്നവരുടെ സൗകര്യം ഞങ്ങൾ കണക്കിലെടുക്കണമെന്നതിനാൽ മറ്റൊരാളെയും അകത്തേക്കു വിടില്ല. മാത്രമല്ല വിവാഹ ചടങ്ങിൽ ദൃശ്യമാദ്ധ്യമ പ്രവർത്തകർക്കും പ്രവേശനമില്ല. ദൃശ്യമാദ്ധ്യമപ്രവർത്തകർക്കുള്ള വീഡിയോ ദൃശ്യങ്ങൾ അപ്പപ്പോൾ നൽകാൻ സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. അവർ ഹാളിനുള്ളിലേക്കു കടക്കുന്നത് നിക്കാഹിനും സൽക്കാരത്തിലും പങ്കെടുക്കാനെത്തുന്നവർക്ക് അസൗകര്യം സൃഷ്ടിക്കുമെന്നതിനാൽ ക്യാമറ അകത്തേക്കു കടത്തിവിടില്ല. ഇതൊരു നിയന്ത്രണമല്ല, അഭ്യർഥനയാണ്. മൊബൈൽ ഫോണിൽ ചിത്രങ്ങളെടുക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഫാസിൽ പറയുന്നു.ഓഗസ്റ്റ് 21 ന് ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്തെ കഴക്കൂട്ടം അൽസാജ് ഓഡിറ്റോറിയതത്തിലാണ് ഫഹദും നസ്‌റിയയുംതമ്മിലുള്ള വിവാഹം നടക്കുക.24 ന് വൈകിട്ട് 6.30 മുതൽ 8.30 വരെ ആലപ്പുഴ പാതിരപ്പള്ളിയിലെ കാമിലോട്ട് കൺവെൻഷൻ സെന്ററിലാണ് വിവാഹ സൽക്കാരം നടക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33