Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടന്‍ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. മണിരത്‌നം ചിത്രത്തിൻറെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ കാല്‍വഴുതി വീണാണ് ഫഹദിൻറെ തലയ്ക്ക് പരിക്കേറ്റത്.
കൊച്ചി കെ.എസ്.ആര്‍.ടി.സി ഗ്യാരേജിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. ഫഹദിനെ കൊച്ചിയിലെ സ്വകാര്യആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തലയുടെ പുറകിലേറ്റ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഫഹദിനൊപ്പം ആശുപത്രിയിൽ പ്രതിശ്രുത വധുവും നടിയുമായ നസ്‌റിയും എത്തിയിരുന്നു.
–
Leave a Reply