Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 6:43 am

Menu

Published on July 18, 2014 at 3:06 pm

നസ്രിയ – ഫഹദ് വിവാഹം ആഗസ്റ്റ് 21 ന് ; ക്ഷണക്കത്ത് റെഡി ..!!

fahad-nazriya-wedding-on-august-21

മലയാളസിനിമയിലെ തിളക്കമേറിയ രണ്ടുതാരങ്ങളാണ് ഫഹദും നസ്‌റിയയും. അതുകൊണ്ട് തന്നെ ചലച്ചിത്രലോകവും ആരാധകരുമെല്ലാം ഏറെ സന്തോഷത്തോടെയാണ് ഇവരുടെ വിവാഹം കാത്തിരിക്കുന്നമലയാളചലച്ചിത് ലോകം വീണ്ടുമൊരു താരവിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്.മലയാളികളുടെ പ്രിയതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയ നസീമും ഓഗസ്റ്റ് 21ന് വിവാഹിതരാവുകയാണ്.വിവാഹത്തിന്റെ ക്ഷണക്കത്ത് തയ്യാറായി കഴിഞ്ഞു.

10556384_769195899769478_5958533785668343135_n

ഫഹദ് ഫാസിലാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. തിരുവനന്തപുരത്ത് കഴക്കൂട്ടം അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് 12മണിയ്ക്കാണ് നിക്കാഹ് നടക്കുക. ഇതിന് ശേഷം ആലപ്പുഴയില്‍ ഫഹദിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി സല്‍ക്കാരം ഒരുക്കിയിരിക്കുന്നത് എന്നറിയുന്നു .വിവാഹനിശ്ചയം കഴിഞ്ഞശേഷമായിരുന്നു രണ്ടുപേരും ഒന്നിച്ചഭിനയിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം പുറത്തുവന്നത്.ഇതിന് വലിയ  സ്വീകരണമായിരുന്നു പ്രേക്ഷകർ നൽകിയിരുന്നത് .  പിന്നീട് ഒരു ചിത്രത്തില്‍ നസ്രിയ ഫഹദിന്റെ നായികയായി തീരുമാനിച്ചെങ്കിലും വിവാഹിതരാകാന്‍ പോകുന്ന നിലയ്ക്ക് ഒന്നിച്ച് ഇനി അഭിനയിക്കേണ്ടെന്ന് തീരുമാനിച്ച് നസ്രിയ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. വിവാഹശേഷം നസ്രിയ അഭിനയരംഗത്ത് നിന്ന് പിൻ മാറുകയാണെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.  ചലച്ചിത്രലോകവും ആരാധകരുമെല്ലാം ഏറെ സന്തോഷത്തോടെയാണ് ഇവരുടെ വിവാഹം കാത്തിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News