Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യുവതാരങ്ങളായ ഫഹദ് ഫാസിൽ നസ്രിയ താര ദാമ്പതികളുടെ വിവാഹ സൽകാരം ഇന്നലെ ആലപ്പുഴയില്‍ നടന്നു. പാതിരപ്പള്ളിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സിനിമ, രാഷ്ട്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് മുന്നിലേക്ക് കണ്ണഞ്ചിപ്പിക്കുന്ന തരത്തിൽ പൊന്നിൻ നിറമുള്ള ലാച്ചയണിഞ്ഞ് നസ്രിയയും കറുത്ത ഓവർകോട്ടണിഞ്ഞ് ഫഹദും എത്തിയത്വേദിയിലേക്ക് ചലച്ചിത്ര-സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഫഹദിനെ വേദിയിലേക്ക് ക്ഷണിച്ചത് സഹോദരനും നടനുമായ ഫര്‍ഹാനാണ്. അച്ഛന്‍ ഫാസില്‍ അതിഥികളെ സ്വീകരിച്ചിരുത്തി. മാദ്ധ്യമങ്ങൾക്ക് പോലും പ്രവേശനം വിലക്കിയിരുന്ന ചടങ്ങിന് കനത്ത സുരക്ഷയിലാണ് സംഘടിപ്പിച്ചത്. എങ്കിലും താരങ്ങളെ കാണാനായി നിരവധി പേരാണ് ചടങ്ങ് നടന്ന സ്ഥലത്ത് എത്തിയത്.
–
–
–
–
–
–
നടൻ മമ്മൂട്ടി ,മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.കെ. മുനീർ .സംവിധായകന്‍ സത്യന്‍അന്തിക്കാട്, നടന്മാരായ ജനാര്‍ദനന്‍, മനോജ് കെ. ജയന്‍, സുധീഷ്, കൃഷ്ണപ്രസാദ്, നടിമാരായ നദിയമൊയ്തു, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത്, സംവിധായകന്‍ സിബിമാത്യു, രഞ്ജി പണിക്കര്‍, മാണി സി. കാപ്പന്‍, സെഞ്ച്വറി രാജു മാത്യു, ഗായിക സുജാത, രാജീവ് ആലുങ്കല്‍, നിര്‍മാതാവ് രഞ്ജിത്ത്, ആന്റണി പെരുമ്പാവൂര്‍, കേരള ഫിലിം ചേംബര്‍ പ്രസിഡന്റ് നന്ദകുമാര്‍, നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, ചെറിയാന്‍ കല്പകവാടി, മേജര്‍രവി, മന്ത്രി എം.കെ. മുനീര്‍, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, കെ.സി. വേണുഗോപാല്‍ എം.പി., ഡോ. ടി.എം. തോമസ് ഐസക്, സി. ദിവാകരന്‍, കെ.ഇ. ഇസ്മയില്‍, വി.ഡി. സതീശന്‍, ടി.എച്ച്. മുസ്തഫ, ഹൈബി ഈഡന്‍, എ.എം. ആരിഫ്, ഡൊമിനിക് പ്രസന്റേഷന്‍, സെയ്ദ് ബഷീറലി ശിഹാബ് തങ്ങള്‍, പത്മജ വേണുഗോപാല്‍, കളക്ടര്‍ എന്‍. പദ്മകുമാര്‍, കുഞ്ചാക്കോ ബോബന്‍, ബാലചന്ദ്രമേനോന്‍, സുചിത്ര മേനോന്‍, കെ. സുരേഷ്‌കുറുപ്പ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ ആശംസകളുമയി എത്തി. വൈകിട്ട് ആറരയോടെ ആരംഭിച്ച വിവാഹ സൽക്കാരം രാത്രി പത്തു മണിയോടെയാണ് അവസാനിച്ചത്.
–
Leave a Reply