Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോഷ്യൽ മീഡിയ വഴി മരണമടയുന്ന സെലിബ്രിറ്റികളുടെ ലിസ്റ്റിലേക്ക് ഇതാ മറ്റൊരു താരം കൂടി. ഇത്തവണ ബോളിവുഡ് നടൻ ശക്തി കപൂറാണ് സൈബർ ആക്രമണത്തിന് ഇരയായിരിക്കുന്നത്. താരം ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടതായുള്ള വാർത്തകളാണ് ഫേസ്ബുക്കിലും, വാട്സ്ആപ്പിലും, ട്വിറ്ററിലും പ്രചരിച്ചത്. പിന്നീട് വാർത്തകൾ വൈറലായത്തോടെ അദ്ദേഹത്തിൻറെ കുടുംബം ഈ വ്യാജ വാർത്ത നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. അദ്ദേഹത്തിൻറെ മകൻ സിദ്ധാർഥ് കപൂർ ട്വിറ്ററിലൂടെ ഈ വാർത്ത തള്ളിക്കളഞ്ഞു. ഇതിന് മുമ്പ് സലിം കുമാർ, കനക, തമിഴ് തെലുങ്ക് നടി മനോരമ എന്നിവരും ഇത്തരത്തിൽ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. മലയാളത്തിൽ ‘അറബീം ഒട്ടകോം പിന്നെ മാധവൻ നായരും’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള ആളാണ് ശക്തി കപൂർ.
Leave a Reply