Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാജ്പൂര്‍:കഴിഞ്ഞ 40 വര്‍ഷമായി പശ്ചിമ ബംഗാളില്‍ ഒരാള്‍ ജീവിക്കുന്നത് പൂര്‍ണ നഗ്‌നനായാണ്.പശ്ചിമബംഗാളിലെ രാജ്പൂര്‍ ജില്ലക്കാരനായ സുബല്‍ ബര്‍മന്‍ ആണ് ഇത്തരമൊരു ജീവിതം നയിക്കുന്നത്.കാരണം മറ്റൊന്നുമല്ല. സുബലിന് വസ്ത്രം അലര്‍ജിയാണ്. അപൂര്‍വ്വരോഗമുണ്ടെന്ന് കുട്ടിക്കാലത്ത് തന്നെ തിരിച്ചറിഞ്ഞിട്ടും പണമില്ലാത്തതിനാല്‍ ചികിത്സ നേടാന്‍ കഴിയാത്തതിനാല്‍ ജീവിതവുമായി പൊരുത്തപ്പെടുക മാത്രമായിരുന്നു സുബലിന്റെ മുന്നിലുണ്ടായിരുന്നു ഏക വഴി. നഗ്നനായി നടക്കാന്‍ ഇദ്ദേഹത്തിന് മടിയൊന്നുമില്ല. അത് തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു എന്നാണ് സുബര്‍ ബര്‍മാന്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെയൊരു അസുഖമുള്ളത് കൊണ്ട് ഒതുങ്ങിക്കൂടി വീട്ടില്‍ ഇരിക്കാറുമില്ല സുബല്‍. വിവാഹത്തില്‍ പങ്കെടുക്കാനും, മരിച്ചവീടുകളിലും പോകാറുണ്ട്. പക്ഷെ തന്റെ ഗ്രാമം വിട്ട് പുറത്തേക്ക് ഇതുവരെ പോയിട്ടില്ല. ചെറുപ്പകാലത്തെ നഗ്നത അത്ര ശ്രദ്ധിക്കപ്പെടില്ലെങ്കിലും മുതിര്‍ന്നപ്പോഴും അങ്ങനെ തന്നെ ജീവിച്ചതോടെ അയല്‍വാസികളും ഇതിനോട് പൊരുത്തപ്പെട്ടു. ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ല.
ഈ അസുഖത്തിന് പുറമേ ചൂട് സഹിക്കാനാവാത്ത അവസ്ഥയും സുബലിന്റെ ചര്‍മ്മത്തിനുണ്ട്. വേനല്‍ക്കാലത്ത് ഒരു ദിവസം നിരവധി തവണ കുളിക്കേണ്ടി വരാറുണ്ടെന്ന് ബര്‍മന്‍ പറയുന്നു.സുബലിന്റേത് ഡിസസ്‌തേസിയ എന്ന പ്രത്യേക രോഗാവസ്ഥായാണെന്നാണ് ബ്രിട്ടീഷ് സ്‌കിന്‍ ഫൗണ്ടേഷന്റെ പ്രെഫസര്‍ ഹൈവല്‍ വില്യംസ് പറയുന്നത്.കുട്ടിക്കാലത്തു തന്നെ പിതാവ് മരിച്ച പോയ സുബലിന് 2003ല്‍ മാതാവിനെയും നഷ്ടമായി. തന്റൊപ്പം ജീവിക്കാന്‍ ഒരു സ്ത്രീയുടെയും കുടുംബം സമ്മതിക്കില്ലെന്ന് അറിയാമെന്നും എന്നാല്‍ ഈ ജീവിതം താന്‍ ജീവിക്കുക തന്നെ ചെയ്യുമെന്ന് സുബല്‍ പറയുന്നു.
–
–
–
–
Leave a Reply