Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 24, 2024 11:57 pm

Menu

Published on November 14, 2014 at 12:13 pm

പത്ത്‌ വയസുകാരിയായ മകളെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം പിതാവ്‌ ആത്മഹത്യ ചെയ്‌തു

father-killed-his-daughter-after-commited-suicide

അടിമാലി: പത്ത്‌ വയസുകാരിയായ മകളെ  കൊട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം പിതാവ്‌ ആത്മഹത്യ ചെയ്‌തു. അടിമാലി പണിക്കന്‍കുടി ഓലാനിക്കല്‍ ഷാബു (45), മകള്‍ ആരതി (10) എന്നിവരാണ്‌ മരിച്ചത്‌.നവംബര്‍ 13 ന് വൈകീട്ട് അഞ്ച് മണിയോടെ അടിമാലിക്കടുത്തുള്ള പണിക്കന്‍ തൊടിയിലാണ് സംഭവം. ഷാബുവിന്റെ ആദ്യ ഭാര്യയിലെ മകളാണ് ആരതി. ആരതിയെ കൊന്ന് കെട്ടിത്തൂക്കിയ അതേ കയറിന്റെ മറു തലയിലാണ് ഷാബുവും തൂങ്ങി മരിച്ചത്.ഷാബു സ്ഥിരം മദ്യപനായിരുന്നു. ആദ്യ ഭാര്യയില്‍ രണ്ട് കുട്ടികളാണ് ഉണ്ടായിരുന്നത്. അതില്‍ ഇളയ കുട്ടിയാണ് ആരതി. ഈ കുട്ടിയെ പ്രസവിച്ച ഉടന്‍ അമ്മ മരിക്കുകയായിരുന്നു. ഇതോടെ ആദ്യ ഭാര്യയിലെ രണ്ട് കുട്ടികളോടും ക്രൂരമായാണ് ഷാബു പെരുമാറിയിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യപിച്ചെത്തിയാല്‍ പിന്നെ ക്രൂരപീഡനമാകും കുട്ടികള്‍ക്ക് ഏല്‍ക്കേണ്ടിവരികയെന്നും അയല്‍വാസികള്‍ പറഞ്ഞു. സ്‌കൂള്‍ വിട്ട് സഹോദരിക്കൊപ്പം വരുമ്പോഴാണ് ഷാബു ആരതിയെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുവന്നത്. തടയാനൊരുങ്ങിയ രണ്ടാം ഭാര്യയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. ആരതിയുടെ മൂത്ത സഹോദരി അഞ്ജലി വീട്ടിലെത്തിയപ്പോഴാണ് രണ്ട് പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News