Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 3:12 pm

Menu

Published on October 2, 2015 at 3:20 pm

റൊട്ടി വൃത്താകൃതിയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല;പിതാവ് മകളെ അടിച്ചുകൊന്നു

father-kills-daughter-with-sons-help-for-cooking-imperfect-roti

ലാഹോർ: റൊട്ടി വൃത്താകൃതിയില്‍ ഉണ്ടാക്കാന്‍ കഴിയാത്തതിനു മകളെ പിതാവ് അടിച്ചു കൊലപ്പെടുത്തി.പാകിസ്ഥാനിലെ അസീം പാര്‍ക്ക് മേഖലയില്‍ ബുധനാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ഇത്തരമൊരു സംഭവം അരങ്ങേറിയത്. പിതാവ് ഖാലിദിനൊപ്പം ഇയാളുടെ മകന്‍ അബുവും കൊലയ്ക്ക് കൂട്ടുനിന്നിരുന്നു.കഴിക്കാന്‍ ഉണ്ടാക്കിയ റൊട്ടി വൃത്താകൃതിയില്‍ ആയില്ലെന്നു പറഞ്ഞ്  ഇവർ പെണ്‍കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.  പതിമൂന്നുകാരി അനീക്വയാണ് ഇരുവരുടേയും മര്‍ദനത്തെ തുടര്‍ന്ന് ദാരുണമായി കൊല്ലപ്പെട്ടത്. അടിയേറ്റ് ബോധരഹിതയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാനും പിതാവ് തയ്യാറായില്ല. തുടര്‍ന്ന് അവശയായ പെണ്‍കുട്ടി വീട്ടില്‍ വെച്ച് തന്നെ മരിക്കുകയായിരുന്നു.ഒടുവില്‍ പിതാവും മകനും ചേര്‍ന്ന് ആരും അറിയാതെ മൃതദേഹം അടുത്തുള്ള സെമിത്തേരിയില്‍ അടക്കം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതോടെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇരുവേരയും ചോദ്യം ചെയ്തപ്പോള്‍ മാതാവ് കൊലപ്പെടുത്തിയതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ ശ്രമിക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News