Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഛത്തീസഗഡിലെ ടേബിൾ ടെന്നീസ് ടീമിലെ ചില വനിതാ താരങ്ങൾ അർദ്ധരാത്രി പുരുഷ കോച്ചിൻറെ മുറിയിൽ ചിലവിട്ടതിൻറെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ഡിസംബർ 25ന് രാത്രി ആന്ധ്രാപ്രദേശിലെ രാജമുൻഡ്രിയിലാണ് സംഭവം നടന്നത്. 76മത് ദേശീയ കേഡറ്റ് സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കാനായിരുന്നു താരങ്ങൾ രാജമുൻഡ്രിയിലെത്തിയത്. രാത്രി 11.40ഓടെ ഒരു താരവും കോച്ചും തമ്മിൽ മൽപ്പിടത്തത്തിൽ എർപ്പെടുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം കാണുന്നത്. എന്നാൽ തൊട്ടു പിന്നാലെ കോച്ചിൻറെ മുറിയിലേക്ക് താരം പോകുന്നതായും കാണുന്നുണ്ട്. കുറച്ച് സമയം കഴിയുമ്പോൾ മറ്റൊരു താരവും കോച്ചിൻറെ മുറിയിലേക്ക് പോകുന്നതായി കാണുന്നുണ്ട്. പിന്നീട് ആദ്യം പോയ താരം സ്വന്തം മുറിയിലേക്ക് മടങ്ങിപ്പോകുന്നതും രണ്ടാമത് മുറിയിലേക്ക് പോയ താരം പുലർച്ചെ ഒന്നരയോടെ കോച്ചിന്റെ മുറിയിൽ നിന്ന് പുറത്തുവരുന്നതായുമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഡിസംബർ 22 മുതൽ 27 വരെ നീണ്ടുനിന്ന ചാമ്പ്യൻഷിപ്പിൽ ഛത്തീസ്ഗഡിൽ നിന്ന് പോയ ടീമിനൊപ്പം പുരുഷ കോച്ചായിരുന്നു പരിശീലനത്തിന് പോയിരുന്നത്. ഈ വീഡിയോ പുറത്ത് വന്നതോടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോച്ചിനും താരങ്ങൾക്കുമെതിരെ ദേശീയ ടേബിൾ ടെന്നീസ് അസോസിയേഷൻ നടപടിയെടുത്തു.
–
Leave a Reply