Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂറിച്ച്: കോണ്‍ഫെഡറേഷന്‍സ് കപ്പ് വിജയത്തോടെ ബ്രസീല്‍ ഫിഫ റാങ്കിംഗില്‍ വന്‍ കുതിപ്പ് നടത്തി.നേരത്തെ ബ്രസീല്‍ ഇരുപത്തിരണ്ടാം സ്ഥാനത്തായിരുന്നു.എന്നാൽ ഇപ്പോൾ ബ്രസീല്‍ 13 സ്ഥാനങ്ങള്‍ ഉയര്‍ന്ന് ഒമ്പതാം റാങ്കിലെത്തി. കോണ്‍ഫെഡറേഷന്‍സ് കപ്പിന് മുന്നോടിയായി നടന്ന മത്സരങ്ങളിലെല്ലാം തിരിച്ചടി നേരിട്ടതോടെയാണ് ബ്രസീല്‍ ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിലേക്ക് വീണത്. ഹാട്രിക് കിരീടത്തോടെ ബ്രസീല്‍ പഴയപ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണ്.ലോകചാമ്പ്യന്മാരായ സ്‌പെയിന്‍ തന്നെയാണ് ഒന്നാമത്. ജര്‍മ്മനിയാണ് രണ്ടാം സ്ഥാനത്ത് അജന്റീനയെ പിന്തള്ളി കൊളംബിയ മൂന്നാം സ്ഥാനത്തെത്തി.
Leave a Reply