Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സ്വകാര്യ ചാനലുകള്‍ നടത്തുന്ന അവാര്‍ഡ് പരിപാടികളില്‍ നിന്നും താരനിശകളില്‍ നിന്നും താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഫിലിം ചേംബര്‍ രംഗത്ത്.ഇതുസംബന്ധിച്ച നോട്ടീസ് താരസംഘടനയായ അമ്മയുടെ നേതൃത്വത്തിന് കൈമാറി. വിലക്ക് മറികടന്ന് പരിപാടികളില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന മുന്നറിയിപ്പുമുണ്ട്.കഴിഞ്ഞമാസം ഇതുസംബന്ധിച്ച് അമ്മയ്ക്ക് ഫിലിം ചേംബര്‍ കത്തയച്ചിരുന്നു. എന്നാല്‍ അമ്മയുടെ ഭാഗത്തുനിന്നുള്ള മറുപടി തൃപ്തികരമല്ലാത്തതിനാലാണ് വിലക്കുമായി ഫിലിം ചേംബര്‍ ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്.അവാര്‍ഡ് നിശകള്‍ സ്വകാര്യ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന ദിവസങ്ങളില്‍ തിയേറ്റര്‍ വരുമാനം കുത്തനെ ഇടിയുന്നതായും സിനിമ വ്യവസായത്തെ ഇത് ദോഷകരമായി ബാധിക്കുന്നു എന്ന് കാട്ടിയുമാണ് പുതിയ വിലക്ക്.
Leave a Reply