Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രഞ്ജിനി ഹരിദാസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവ സംവിധായകര്‍ രംഗത്ത്.രഞ്ജിനിയുടെ പുതിയ ചിത്രമായ ‘ഒറ്റ ഒരുത്തിയും ശരിയല്ല’ എന്ന ചിത്രത്തിന്റെ സംവിധായകരായ ശ്യാമും, പ്രവീണുമാണ് രഞ്ജിനിക്കെതിരെ രംഗത്തെത്തിയിരി രംഗത്തെത്തിയിരിക്കുന്നത്. ഒറ്റ ഒരുത്തിയും ശരിയല്ലെന്ന ചിത്രം രഞ്ജിനിയുടെ രണ്ടാമത്തെ ചിത്രമാണ്, കഴിഞ്ഞ ദിവസം ഈ ചിത്രത്തിന് കഴിഞ്ഞ ദിവസം കോടതി പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകര്‍ രഞ്ജിനിയ്‌ക്കെതിരെ വിമര്‍ശനങ്ങളുന്നയിച്ചത്. 2013 ഫെബ്രുവരി 14 ന് റിലീസ് ചെയ്യേണ്ട ചിത്രം രഞ്ജിനിയുടെ നിസ്സകരണം കൊണ്ട് മാത്രമാണ് ഇത്രയും നാള്‍ നീണ്ടുപോയതെന്ന് സംവിധായകര്‍ പറഞ്ഞു. രണ്ട് ദിവസം ചിത്രീകരണം ഇല്ലാതിരുന്നപ്പോള്‍ തങ്ങളെ അറിയിക്കാതെ രഞ്ജിനി അമേരിക്കയിലേക്ക് സുരേഷ്ഗോപിയോടൊപ്പം ഷോയ്ക്കായി പോയി. ചിത്രത്തില്‍ രഞ്ജിനിയുടെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ ആറു ദിവസം കൂടി മതിയായിരുന്നു. തങ്ങള്‍ക്ക് നല്‍കിയ ഡേറ്റിലാണ് രഞ്ജിനി അമേരിക്കയിലേക്ക് പോയത്. പിന്നീട് മൂന്ന് മാസം കഴിഞ്ഞു നാട്ടിലെത്തിയ രഞ്ജിനി ബാക്കി നല്‍കാനുള്ള തുക വീട്ടിലെത്തിച്ചാലെ തുടര്‍ന്ന് അഭിനയിക്കാന്‍ വരികയുള്ളൂവെന്ന് അറിയിച്ചു.തുടര്‍ന്ന് നിര്‍മ്മാതാവ് തുക വീട്ടിലെത്തിച്ച ശേഷമാണു രണ്ടാം ഷെഡ്യൂള്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതിന്റെ തലേദിവസം തനിക്ക് അടുത്തദിവസം വരാന്‍ കഴിയില്ല എന്നറിയിക്കുകയായിരുന്നു. പിന്നീട് അന്ന് ലഭ്യമായ താരങ്ങളെ വച്ച് മറ്റ് സീനുകള്‍ ചിത്രീകരിക്കുകയായിരുന്നുവെന്നും സംവിധായകര്‍ പറഞ്ഞു.രഞ്ജിനി ഇരിക്കുന്ന സ്ഥലത്ത് പണം കൊണ്ടുവച്ചില്ലെങ്കില്‍ അഭിനയിക്കില്ല. പണത്തിന്റെ പേര് പറഞ്ഞു നിരവധി തവണ രഞ്ജിനി ചിത്രീകരണം തടസപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലൊക്കേഷനില്‍ ഇവര്‍ വൈകിയെ എത്താറുള്ളൂ. യൂണിറ്റ് മുഴുവന്‍ രണ്ടു മണിക്കൂര്‍ വരെ രഞ്ജിനിയ്ക്കായി കത്തുനിന്നിട്ടുണ്ടെന്നും ശ്യാമും പ്രവീണും പറഞ്ഞു.സാറ്റലൈറ്റ് അവകാശം വാങ്ങി നല്‍കാമെന്ന ഉറപ്പില്‍മേല്‍ വന്‍ തുക വാങ്ങിയാണ് രഞ്ജിനി ഈ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രം വൈകിയതോടെ ചാനലുകാര്‍ പിന്മാറി. പിന്നീട് തനിക്ക് പരിചയമുള്ള ഒരു ചാനലില്‍ നിന്നും സാറ്റലൈറ്റ് അവകാശം വാങ്ങി നല്‍കാമെന്ന് പറഞ്ഞു അഞ്ചുലക്ഷം രൂപ കൂടി രഞ്ജിനി നിര്‍മ്മതാവില്‍ നിന്നും വാങ്ങി.ഇപ്പോഴും രഞ്ജിനിക്കെതിരെ പരാതി നല്‍കാത്തത് അവര്‍ ഒരു ചലച്ചിത്രസംഘടനയിലും അംഗമല്ലാത്തതുകൊണ്ടാണെന്നും സംവിധായകര്‍ പറയുന്നു.
Leave a Reply