Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: 2014 ലെ സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. രാവിലെ ഒമ്പതിന് ധനമന്ത്രി കെഎം മാണി ബജറ്റ് പ്രസംഗം ആരംഭിച്ചു.കെ.എം. മാണിയുടെ പന്ത്രണ്ടാമത് ബജറ്റാണിത്.കാര്‍ഷിക മേഖലക്ക്കൂടുതൽ പ്രാധാന്യം നൽകിയാണ് പ്രസംഗം ആരംഭിച്ചത്. കേരളത്തെ ഹൈടെക് കാര്‍ഷിക സംസ്ഥാനമാക്കിമാറ്റുമെന്ന് മാണി പറഞ്ഞു. ഇതിനായി സ്വാമി നാഥന്‍ ഫൗണ്ടേഷനു കീഴിലുള്ള വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തും. സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും ഇതില്‍ സൗജന്യ പരിശീലനം നല്‍കും. ഇപ്രകാരം പരിശീലനം സിദ്ധിക്കുന്ന കര്‍ഷകര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭ്യമാക്കുമെന്നും മാണി പറഞ്ഞു.കര്‍ഷകരുടെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്. ഇതിനായി 10 കോടി രൂപ മാറ്റിവെയ്ക്കും. കര്‍ഷകര്‍ക്ക് 90 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടെ ഇന്‍ഷുറന്‍സ് പദ്ധതി. 25 വിളകളെ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തും. 2 ഹെക്ടറില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്.12ാം പദ്ധതിക്കാലയളവില്‍ മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചാനിരക്കെന്ന് കെഎം മാണി. വരുമാന വളര്‍ച്ചാനിരക്ക് 11 ശതമാനം. റവന്യുകമ്മി വര്‍ധിച്ചു. സംസ്ഥാന ചെലവില്‍ 20 ശതമാനം വര്‍ധന. ബജറ്റ് അവതരണം തുടര്‍ന്നു കൊണ്ടിരിക്കുന്നു.
Leave a Reply