Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹോട്ടലിൽ നിന്ന് ഊണ് കഴിക്കുമ്പോൾ പലർക്കുമുള്ള ഒരു ചീത്ത സ്വഭാവമാണ് ആവശ്യമില്ലെങ്കിലും വെറുതെ രണ്ടാമതും മൂന്നാമതുമൊക്കെ ചോറ് വീണ്ടും വാങ്ങുക എന്നത്. അത്തരക്കാർ ഈ ഹോട്ടലിൽ പോകാതിരുന്നത് നന്നാകും. കാരണം കിടിലൻ ഫൈൻ ആയിരിക്കും ഇവർ പാഴാക്കുന്ന ഓരോ ഭക്ഷണത്തിനും ലഭിക്കുക. ഇതെന്താ ഗുണ്ടായിസം വല്ലതുമാണോ എന്ന് ചിന്തിക്കുന്നുണ്ടാകും. എന്തായാലും സംഭവം ഉള്ളത് തന്നെ. കോട്ടയം ബേക്കറി ജംക്ഷനിലെ ഓറഞ്ച് ഹോട്ട് ഫുഡ് എന്ന സ്ഥാപനമാണ് ഇത്തരത്തിലൊരു പിഴ ചുമത്തുന്നത്.
രണ്ടാമത് ചോറ് വാങ്ങി ബാക്കി വെക്കുകയാണെങ്കിൽ 50 രൂപയും മൂന്നാമത് ചോർ വാങ്ങി ബാക്കി വെക്കുകയാണെങ്കിൽ 100 രൂപയുമാണ് ഇവിടെ പിഴയായി നൽകേണ്ടി വരിക. എന്നാൽ ഇത്തരത്തിൽ കിട്ടുന്ന പണം കൊണ്ട് സമ്പന്നരാകുക എന്ന ഉദ്ദേശം ഈ സ്ഥാപനത്തിന്റെ ഉടമകൾക്കില്ല. പകരം ഇത്തരത്തിൽ ലഭിക്കുന്ന പണമുപയോഗിച്ച് പാവപ്പെട്ടവർക്ക് ഒരു നേരത്തെ ഭക്ഷണത്തിന് വകയുണ്ടാക്കുന്നുണ്ട്.
ഇത് കൂടാതെ ഷെയർ എ മീൽ എന്നൊരു സൗകര്യവും ഹോട്ടലുടമയായ നോബി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത് പ്രകാരം ആർക്കും 50 രൂപ അടച്ച് പാവപ്പെട്ടവർക്കുള്ള ഭക്ഷണത്തിന്റെ ടോക്കൺ സ്വയം എടുത്ത് ഇവിടെ ഇതിനായി സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ തൂക്കിയിടാം. ഇതിലൂടെ പണമില്ലാത്ത ഏതൊരാൾക്കും ഈ കൂപ്പണുകൾ വഴി ഭക്ഷണം വാങ്ങുകയും ചെയ്യാം.
Leave a Reply