Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:49 am

Menu

Published on January 25, 2018 at 10:31 am

ശ്രീപത്മനാഭ തിയറ്ററിന് തീപിടിത്തം

fire-accident-in-thiruvananthapuram-sri-pathmanabha-theater

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ തിയേറ്ററിന് തീപിടിച്ചു. തിയേറ്ററിലെ സീറ്റുകള്‍ പൂര്‍ണമായും കത്തി നശിച്ചു. പ്രൊജക്ടറിനും എസിക്കും കേടുപാടുകള്‍ പറ്റി.

അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. പ്രൊജക്റ്ററിന് സാരമായ കേടുപാടുകാൾ പറ്റിയിട്ടുണ്ട്. നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളൂ.

രണ്ട് നിലകളിലായുള്ള തിയേറ്റര്‍ കോംപ്ലക്സിന്റെ മുകള്‍ നിലയിലെ പദ്മനാഭ തിയേറ്റര്‍ പൂര്‍ണമായും കത്തിനശിച്ചപ്പോള്‍ താഴത്തെ നിലയിലുള്ള ദേവി പ്രിയ തിയേറ്ററിനും കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. പദ്മനാഭ തിയറ്റര്‍ കത്തി ദേവിപ്രിയയുടെ മുകള്‍ഭാഗത്ത് അമര്‍ന്നാണ് നാശനഷ്ടമുണ്ടായത്.

കൃത്യസമയത്ത് അഗ്നിശമനസേന എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടാകാതിരുന്നതെന്ന് തിയേറ്റര്‍ മാനേജ്മെന്റ് അറിയിച്ചു. നാലോളം ഫയര്‍ എഞ്ചിനുകളാണ് രക്ഷാപ്രവര്‍ത്തിന് നേതൃത്വം നല്‍കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവം ഷോ ടൈമില്‍ അല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News