Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് തീഗോളം കണ്ടെത്തി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ആകാശത്ത് തീഗോളം കണ്ടെത്തിയത്. അരമണിക്കൂര്‍ മുമ്പാണ് ഈ പ്രതിഭാസം കണ്ടതായി പറയുന്നത്. ആകാശത്ത് മിന്നല്‍ പോലൊരു വെളിച്ചം കണ്ടു. പിന്നീട് വലിയ ശബ്ദമുയര്‍ന്നു. അതിനുശേഷം ആകാശത്ത് തീഗോളം പാഞ്ഞുപോയി താഴേക്കു വീഴുന്നതായും കണ്ടെത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അതിവേഗതയോടെയാണ് ആകാശത്തുനിന്ന് തീഗോളം താഴേക്ക് പതിച്ചതെന്ന് കൊച്ചിയിലുള്ള ദൃക്സാക്ഷികള്‍ അറിയിക്കുകയുണ്ടായി.
ഒപ്പം ചില പ്രദേശങ്ങളിൽ ഭൂമികുലുക്കം ഉണ്ടായെന്നും പ്രദേശവാസികൾ പറയുന്നു. എന്നാൽ ഭൂചലനം ഉണ്ടായതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നതാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. രണ്ട് സെക്കന്റ് മാത്രമാണ് തീ ഗോളം കണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എറണാകുളം, കൂത്താട്ടുകുളം, ആലപ്പുഴയിലെ തുറവൂര്‍, വലമ്പൂര്‍, തൃശൂര്‍, ചാലക്കുടി, കോഴിക്കോട്, നരിപ്പറ്റ എന്നിവിടങ്ങളിലും ഇവ കണ്ടതായി പറയുന്നു. ഉല്‍ക്കകളാണ് കണ്ടെത്തിയതതെന്നും സംശയമുണ്ട്.
സംഭവത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇനി ഇത്തരത്തില്‍ തീ ഗോളം കാണുന്നവര്‍ പൊലീസിനെ അറിയിക്കാനാണ് നിര്‍ദേശം.
–
–
–
Leave a Reply