Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 10:08 am

Menu

Published on August 23, 2014 at 11:32 am

ഐസ് ബക്കറ്റ് ചലഞ്ചിനിടെ അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

firefighters-ice-bucket-challenge

ന്യൂയോര്‍ക്ക്: ഐസ് ബക്കറ്റ് ചലഞ്ചിനിടെ നാല് അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.അമേരിക്കയിലെ കാംബെല്‍സ് വില്ലെ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. ഫയര്‍ എഞ്ചിനിലെ ഗോവണിയില്‍ കയറി നിന്ന് കുട്ടികളുടെ മുകളിലേക്ക് വെള്ളം ഒഴിക്കാന്‍ നില്‍ക്കുകയായിരുന്നു അഗ്നിശമന സേനാ ജീവനക്കാര്‍. ഇതിനിടെ, തൊട്ടടുത്തു കൂടെ പോവുന്ന ഹൈ വോള്‍ട്ടേജ് ലൈനില്‍നിന്ന് വൈദ്യുതി പ്രവഹിക്കുകയായിരുന്നു. ഗോവണി വൈദ്യുതി ലൈനില്‍ സ്പര്‍ശിച്ചില്ലെങ്കിലും ഹൈവോള്‍ട്ടേജ് ലൈനില്‍നിന്നുള്ള വൈദ്യുതി പ്രഭാവം (arc effect) സമീപത്തെ ഇരുമ്പു ഗോവണിയിലേക്ക് എത്തുകയായിരുന്നു. വൈദ്യുതാഘാതമേറ്റ ജീവനക്കാരെ ഉടന്‍ തന്നെ ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.അമിട്രോഫിക് ലാറ്ററല്‍ സ്ക്ലെറോസിസ് (എഎല്‍എസ്) എന്ന രോഗത്തെക്കുറിച്ച് പൊതുസമൂഹത്തില്‍ അവബോധമുണ്ടാക്കുന്നതിനും ഇതിനെതിരെ പോരാടാന്‍ ഫണ്ട് ശേഖരിക്കുന്നതിനും എഎല്‍എസ് അസോസിയേഷന്‍ ആരംഭിച്ചതാണ് ‘ഐസ് ബക്കറ്റ് ചലഞ്ച്’. തലയില്‍ ഐസ് വെള്ളം കോരിയൊഴിക്കുകയാണ് ഇതിലെ വെല്ലുവിളി. ഈ വെല്ലുവിളി ഏറ്റെടുക്കുന്നവര്‍ക്ക് മറ്റ് മൂന്നുപേരെക്കൂടി വെല്ലുവിളിക്കാന്‍ അവസരമുണ്ട്. വെല്ലുവിളി ലഭിച്ചുകഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ വെല്ലുവിളി ഏറ്റെടുത്ത് അത് പൂര്‍ത്തിയാക്കി വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യണം. ഒപ്പം, മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുകയും വേണം.നിരവധി പ്രമുഖര്‍ ഇതില്‍ പങ്കാളികളാവുകയും മറ്റു പ്രമുഖര്‍ വെല്ലുവിളിക്കപ്പെടുകയും ചെയ്തതോടെയാണ് ഇത്തരം വീഡിയോകള്‍ ഓണ്‍ലൈനില്‍ സമൃദ്ധമായത്. ഇതോടെയാണ്, എല്ലാ രംഗത്തുമുള്ളവര്‍ ഈ രോഗത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയത്. ഇത്തരമൊരു ചടങ്ങിലാണ് അപകടം സംഭവിച്ചത്.

firefighters_injured

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33