Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 8:17 am

Menu

Published on July 24, 2014 at 4:43 pm

എച്ച്.ഐ.വി വൈറസ്സുകളെ നശിപ്പിക്കാൻ കഴിവുള്ള ഗർഭനിരോധന ഉറകളുമായി ഗവേഷകർ രംഗത്ത്

first-condom-designed-to-kill-hiv-developed

എച്ച്.ഐ.വി വൈറസ്സുകളെ നശിപ്പിക്കാൻ കഴിവുള്ള ഗർഭനിരോധന ഉറകൾ ഉടൻ തന്നെ വിപണിയിലെത്താൻ പോകുന്നു. ആസ്ട്രേലിയയിലെ ബയോടെക് സ്ഥാപനമായ സ്റ്റാർ ഫാർമയിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നിൽ. ഈ ഗർഭനിരോധന ഉറകൾക്ക് ഗവണ്‍മെൻറ് അംഗീകാരം ലഭിച്ചാൽ ഉടനെ തന്നെ  വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

hiv

ഗവേഷകർ ഇപ്പോൾ  കണ്ടെത്തിയ ആൻറി വൈറൽ കോംപൗണ്ട് വിവാജെൽ എച്ച് ഐ വി, ഹെർപിസ്  എന്നീ എല്ലാവിധ ലൈംഗീക ജന്യ രോഗങ്ങളുടെയും വൈറസ്സുകളെ  നശിപ്പിക്കുന്നതായി  കണ്ടെത്തിയിട്ടുണ്ട്.  99.9 ശതമാനവും ഇത് വിജയകരമായിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഇവ വിപണിയിലെത്തിക്കാനായി ഗർഭനിരോധന ഉറ നിർമ്മാതാക്കളിൽ മുൻനിരക്കാരായ അൻസെലുമായി കരാറായെന്നാണ് വാർത്തകൾ. ജപ്പാനിൽ ഇതിൻറെ വിതരണക്കാർ ഒകാമോട്ടോയായിരിക്കും. ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടത്തി വരുന്നതായാണ് സൂചന.

M_Id_387793_AIDS_cure

 

Credit :DailymailUK

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News