Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്കൊക്കെ ആദ്യരാത്രി അല്‍പ്പം ടെന്‍ഷനാണ്. ചെറിയ അശ്രദ്ധകൊണ്ട് ആദ്യരാത്രി തന്നെ പല ജീവിതങ്ങളും താളം തെറ്റാറുണ്ട്. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇത്തരത്തിലുള്ള പിഴവുകള്‍ പരിഹരിക്കാവുന്നതെയുള്ളു.
ആദ്യരാത്രിയില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍.
1. ഈ രാത്രി ഒരു ഐസ്‌ബ്രേക്കിങ്ങ് സെഷനായി ഉപയോഗപ്പെടുത്താം. പ്രത്യേകിച്ച് വിട്ടുകാര്‍ തിരുമാനിച്ച് ഉറപ്പിച്ച വിവാഹമാണെങ്കില്‍.
2.ഒരുദിവസത്തെ മുഴുവന്‍ ടെന്‍ഷനും ക്ഷീണവുമൊക്കെ കൊണ്ടാണ് ദമ്പതികള്‍ ആദ്യ രാത്രിയില്‍ കിടപ്പറയില്‍ വരുന്നത്. അതുകൊണ്ട് തന്നെ ശാരീരിക ബന്ധം ഒഴിവാക്കുന്നതാണ് നല്ലത്.
3. പരസ്പരം സൗഹൃദ സംഭാഷണമാകാം. എന്നാല്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയരുത്. പങ്കാളിയുടെ സ്വഭാവം മനസിലാക്കിയതിന് ശേഷം മാത്രം നിങ്ങളെക്കുറിച്ച് കൂടുതല്‍ തുറന്ന് സംസാരിക്കുക. ഇല്ലെങ്കില്‍ ഇത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും..
4. പരസ്പരം ഭരിക്കുന്ന രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യരുത്. ഇത് മനസില്‍ അകല്‍ച്ച സൃഷ്ടിക്കാന്‍ കാരണമാകും.
5. ആദ്യരാത്രിയില്‍ തന്നെ പരസ്പരം ദേഷ്യപ്പെടുകയോ അസ്വസ്ഥപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുയോ ചെയ്യരുത്.
6. മാനസികമായി കൂടുതല്‍ അടുക്കാനും പങ്കാളിയുടെ ഇഷ്ടങ്ങള്‍ മനസിലാക്കാനും ഈ ദിവസം പ്രയോജനപ്പെടുത്തണം.
7. ഈ ഒരു രാത്രിയിലെ നിങ്ങളുടെ പെരുമാറ്റം പങ്കാളിയില്‍ നിങ്ങളെക്കുറിച്ച് നല്ലതും ചീത്തയുമായ ധാരണകൾ സൃഷ്ടിച്ചേക്കാം.
8. ഒരു കാര്യങ്ങള്‍ക്കും ഈ ദിവസം തിടുക്കം കാണിക്കാതിരിക്കുക.എപ്പോഴും മാന്യമായി പെരുമാറുക.
9. നിങ്ങളുടെ സംസാരവും പെരുമാറ്റവും പങ്കാളിയെകുടി പരിഗണിച്ചുകൊണ്ടാകണം.
10. എപ്പോഴും സ്‌നേഹത്തോടേയും കരുതലോടേയും മാത്രം ഇടപെടുക. ഇത് മനസുകള്‍ തമ്മിലടുക്കാന്‍ സഹായിക്കും.
11. സ്പര്‍ശനങ്ങള്‍ കൊണ്ടും ചുംബനങ്ങള്‍ കൊണ്ടും ആദ്യരാത്രി ഊഷ്മളമാക്കാം.
Leave a Reply