Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്തെ ഓണ്‍ലൈൻ വ്യാപാര ഭീമന്മാരായ ഫ്ലിപ്പ് കാർട്ടിനെതിരെ നിരവധി പരാതികൾ ഉയർന്നു വന്നിരുന്നു.ഒടുവിൽ ഫ്ലിപ്പ് കാർട്ട് സേവനങ്ങളിൽ വരുന്ന വീഴ്ചകളെക്കുറിച്ച് ഉപഭോക്താക്കളും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു.
സെപ്റ്റംബർ 15ന് ഓർഡർ കൊടുത്ത മോട്ടോ എക്സ് ഫോണ്‍ ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു വിവിവരവും ലഭിക്കാത്തതിനെ തുടർന്ന് ഫ്ലിപ്പ് കാർട്ട് കസ്റ്റമർ കെയർ സർവീസുമായി ബന്ധപ്പെട്ട കോഴിക്കോട് സ്വദേശി ആണ് ഏറ്റവും ഒടുവിൽ ഫ്ലിപ്പ് കാർട്ടിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.പറഞ്ഞ തിയ്യതിയിൽ തന്നെ ഉൽപ്പന്നം എത്തിച്ചു തരുമെന്ന് കസ്റ്റമർ കെയർ സർവീസിൽ നിന്നും അറിയാൻ സാധിച്ചെതനിത്തുടർന്ന് വീണ്ടും ദിവസങ്ങളോളം കാത്തിരുന്ന്, അവസാനം സെപ്റ്റംബർ 25ന് വൈകിട്ട് ഓർഡർ കാൻസെൽ ചെയ്തു എന്നും പണം റി-ഫണ്ട് ചെയ്തു എന്നുമുള്ള വിവരമാണ് ലഭിച്ചതെന്നും ഉപഭോക്താവ് പറയുന്നു.ഇതിനെതിരെ ഫ്ലിപ്പ് കാർട്ടിന്റെ ഭാഗത്ത് നിന്നും നടപടികളോ കൃത്യമായ വിശദീകരണങ്ങളോ ലഭിച്ചിട്ടില്ലെന്നും പരാതിക്കാരാൻ വ്യക്തമാക്കി.
മുൻപും ഇത്തരത്തിൽ ഉപഭോക്താക്കളിൽ നിന്നും പണം പറ്റി ഓർഡർ കാൻസൽ ചെയ്തു എന്ന ന്യായീകരണത്തോടെ ദിവസങ്ങൾക്ക് ശേഷം പണം തിരിച്ചടയ്ക്കുന്ന പ്രവർത്തനങ്ങൾ ഫ്ലിപ്പ് കാർട്ടിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.ഉൽപ്പന്നത്തിന്റെ ഓർഡർ കാൻസൽ ചെയ്യാനുള്ള അവകാശം അത് ഓർഡർ ചെയ്ത വ്യക്തിയ്ക്ക് മാത്രമേ ഉള്ളുവെന്നതും പരാതിയുടെ തീവ്രത കൂട്ടുന്നു.
ഉൽപ്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള ഇത്തരം പരാതികൾ കമ്പനിയെക്കുറിച്ച് ഉപഭോക്താക്കൾക്കുള്ള വിശ്വാസ്യതയാണ് ഇല്ലാതാക്കുന്നത്.
Leave a Reply