Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: എയര്‍ടെല്ലുമായുള്ള കരാരില്‍ നിന്ന് ൺലൈൻ ഷോപ്പിങ് ഭീമന്മാരായ ഫ്‌ളിപ്പ്കാര്‍ട്ട് പിന്മാറി.ഇന്റര്‍നെറ്റ് സേവനദാതാവായ എയര്‍ടെല്ലിന് ചില വെബ്‌സൈറ്റുകള്‍ പണം നല്‍കുന്നിടത്തോളം കാലം അവരുടെ വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ഉപയോക്‌താക്കള്‍ക്കു സൗജന്യമായി ഉപയോഗിക്കാനുള്ള അവസരമൊരുക്കുന്നതാണ് എയര്‍ടെല്‍ സീറോ പ്ലാറ്റ്‌ഫോം. എന്നാല്‍ ഇതു നെറ്റ് ന്യൂട്രാലിറ്റിയ്‌ക്ക്(ഇന്റര്‍നെറ്റിലെ എല്ലാ വിവരങ്ങളും തുല്യമാണെന്നും വിവേചനം പാടില്ല എന്നുമുള്ള ആശയം) എതിരാണെന്നുള്ള വാദമാണ് സോഷ്യല്‍ മീഡിയയില്‍ എയര്‍ടെല്ലിനെതിരേ പ്രചരിച്ചിത്. തുടര്‍ന്നാണു എയര്‍ടെല്ലുമായി സഹകരിക്കാനുള്ള നീക്കത്തില്‍ നിന്നു ഫ്‌ളിപ്പ്‌കാര്‍ട്ട് പിന്മാറിയത്.നിലവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് മാത്രം പണമടക്കേണ്ടി വരുന്ന ഉപഭോക്താക്കള്‍ സന്ദര്‍ശിക്കുന്ന ഓരോ വെബ്‌സൈറ്റിനും പണം നല്‍കേണ്ടി വരുമെന്ന ടെലികോം റെഗുലേറ്ററി അതോററ്റിയുടെ നയത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്. ട്രായ് യുടെ പുതിയ നയം നടപ്പിലായാല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ് ആപ്പ് തുടങ്ങിയവയെല്ലാം ഉപയോഗിക്കുന്നതിന് പ്രത്യേക പണം അടയ്‌ക്കേണ്ടി വരും.ഇന്റര്‍നെറ്റ് സമത്വം ഇല്ലാതാക്കാനുള്ള ട്രായ്‌യുടെ നയത്തിനെതിരെയും പ്രതിഷേധം ശക്തമാണ്. രണ്ട് ലക്ഷം മെയിലുകളാണ് ഇതിനകം ട്രായ്ക്ക് ലഭിച്ചിരിക്കുന്നത്.
Leave a Reply