Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 11:51 am

Menu

Published on October 14, 2014 at 3:53 pm

ബിഗ് ബില്യണ്‍ ഡേ :ഫ്ലിപ്പ്കാര്‍ട്ടിനെതിരെ അന്വേഷണം

flipkarts-big-billion-day-sale-to-be-probed-by-enforcement-directorate

ന്യൂഡല്‍ഹി: ബിഗ് ബില്യണ്‍ ഡേ എന്ന പേരിൽ ഒക്ടോബര്‍ 6ന് ഫ്ളിപ്പ്കാര്‍ട്ട് ഒണ്‍ലൈനില്‍ നടത്തിയ ഷോപ്പിങ് മാമാങ്കത്തിനെതിരെ എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. നിയമവിരുദ്ധമായി വില്പന നടന്നിട്ടുണ്ടോയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അന്വേഷണം നടത്തുന്നത്.  ബിഗ് ബില്യണ്‍ ഡേ ഷോപ്പിങ്ങില്‍ നിരവധി ഉല്‍പന്നങ്ങള്‍ വന്‍ വിലക്കുറവിലാണ് ഫ്ളിപ്പ് കാര്‍ട്ട് വിറ്റഴിച്ചത്. ഫ്ളിപ്പ്കാര്‍ട്ട് റീട്ടെയില്‍ നിയമം ലംഘിച്ച് കമ്പനികളെ കബളിച്ചെന്നാണ് പരാതി. 100 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ട് കമ്പനി പ്രഖ്യാപിച്ച ഓഫര്‍ വില്പനയാണ് വിവാദമായത്. വന്‍ വിലക്കിഴിവ് നല്‍കി ഉത്പന്നങ്ങള്‍ വിറ്റഴിച്ചതിനെതിരെ കച്ചവടക്കാരും ഉത്പന്ന നിര്‍മാതാക്കളും പരാതി ഉന്നയിച്ചതോടെ ഇതെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ പറഞ്ഞിരുന്നു. ഇകൊമേഴ്‌സ് മേഖലയ്ക്കായി പ്രത്യേക നയം കൊണ്ടുവരുന്നത് പരിഗണനയിലാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.വമ്പിച്ച വിലക്കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചുകൊണ്ടാണ് ‘ബിഗ് ബില്യണ്‍ ഡേ’ വില്പന അരങ്ങേറിയത്. എന്നാല്‍, ഈ ഓഫര്‍ പ്രയോജനപ്പെടുത്താനെത്തിയ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് നിരാശയായിരുന്നു ഫലം. ആദ്യം പ്രഖ്യാപിച്ച ഓഫറുകള്‍ പലതും കിട്ടിയില്ലെന്നും പലരുടെയും ഓര്‍ഡറുകള്‍ താനേ റദ്ദായെന്നുമാണ് പരാതികളേറെയും. പല ഉത്പന്നങ്ങളും ആദ്യ മണിക്കൂറുകളില്‍ തന്നെ സ്‌റ്റോക് തീര്‍ന്നതായി അറിയിപ്പും വന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News