Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 9:01 pm

Menu

Published on September 12, 2014 at 5:25 pm

രക്ത സമ്മര്‍ദം കൂട്ടുന്ന ഭക്ഷണങ്ങൾ …!

food-cause-high-blood-pressure

രക്ത സമ്മര്‍ദം എന്നത് വെറുതെ തള്ളിക്കളയാവുന്ന ഒരു അസുഖം അല്ല. ഇത്  ചിലപ്പോഴെങ്കിലും മറ്റുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കാറുണ്ട്.ഈ രോഗാവസ്ഥയെ കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ ആരോഗ്യകരമായ ജീവിതം നമുക്ക് അന്യമാകും.

രക്ത സമ്മര്‍ദം കൂട്ടുന്ന ഇത്തരം ചില ഭക്ഷണങ്ങളാണ്…
ഉപ്പ്

salt

സാധാരണയായി ഉപ്പു കുറയ്ക്കാനാണ് ഹൈ ബിപി ഉള്ളവരോട് ഡോക്ടര്‍മാര്‍ ഉപദേശിക്കാറ്. ഉപ്പുള്ള ഭക്ഷണങ്ങള്‍ ബിപി കൂട്ടുന്നതു തന്നെ കാരണം. ഉപ്പിനു പുറമെ മറ്റു ചില ഭക്ഷണങ്ങളും ബിപിയ്ക്ക് ഇട വരുത്തും.

വെജിറ്റബില്‍ ഓയില്‍

vegitable oil

വെജിറ്റബില്‍ ഓയില്‍ ബിപിയ്ക്ക് ഇട വരുത്തുന്ന മറ്റൊരു ഭക്ഷണമാണ്. ഇവയിലെ റിഫൈന്‍ഡ് ഫാറ്റാണ് ഇതിന് കാരണമാകുന്നത്.

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍

food

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഹൈ ബിപിയ്ക്കുള്ള മറ്റൊരു കാരണമാണ്. ഇവയിലെ ഉപ്പ്, കെമിക്കലുകള്‍ എ്ന്നിവ തന്നെ കാരണം.

ഫ്രോസന്‍ ഭക്ഷണങ്ങള്‍

frocen

ഫ്രോസന്‍ ഭക്ഷണങ്ങള്‍ ധാരാളം ഉപ്പ് കലര്‍ന്നവയാണ്. ഇതുകൊണ്ടുതന്നെ ബിപി കൂടാന്‍ ഇട വരുത്തുകയും ചെയ്യും.

അച്ചാറുകള്‍

pickles

അച്ചാറുകള്‍ രക്തസമ്മര്‍ദം കൂട്ടുന്ന മറ്റൊരു ഭക്ഷണമാണ് ഇവയില്‍ കൂടിയ അളവില്‍ ഉപ്പടങ്ങിയിട്ടുണ്ട്.

ഫ്രെഞ്ച് ഫ്രൈ

frnch fry

ഫ്രെഞ്ച് ഫ്രൈ രക്തസമ്മര്‍ദം കൂട്ടുന്ന മറ്റൊരു ഭക്ഷണമാണ്. ഇവയിലും ഉപ്പിന്റെ തോത് ഏറെ കൂടുതലാണ്.

ബേക്കണ്‍

becon

ബേക്കണ്‍ രക്തസമ്മര്‍ദം ഉയര്‍ത്തുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലും ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

ഡൗനട്‌സ്

nuts

രക്തസമ്മര്‍ദം കൂട്ടുന്ന മറ്റൊരു ഭക്ഷണമാണ് ഡൗനട്‌സ്. ഇതില്‍ ധാരാളം കൊഴുപ്പടങ്ങിയിട്ടുണ്ട്.

നൂഡില്‍സ്

noodils

പലരുടേയും ഇഷ്ടഭക്ഷണമാണ് നൂഡില്‍സ്. ഇതും രക്തസമ്മര്‍ദം കൂട്ടുന്ന മറ്റൊരു ഭക്ഷണമാണ്.

പാല്‍

milk

പാല്‍ ആരോഗ്യകരമായ നല്ലൊരു ഭക്ഷണമാണ്. എന്നാല്‍ കൊഴുപ്പടങ്ങിയ പാല്‍ രക്തസമ്മര്‍ദം വരുത്തുന്ന ഭക്ഷണമാണ്. കൊഴുപ്പൊഴിവാക്കിയ പാലാണ് ആരോഗ്യത്തിന് ഗുണകരം.

മൈദ

food1

മൈദ ബിപി കൂട്ടുന്ന ഒന്നാണ്. ഇതിലെ ഗ്ലൈസമിക് ഇന്‍ഡക്‌സ് വളരെ കൂടുതലായതു തന്നെ കാരണം. ഇത് ഗ്ലൂക്കോസായി മാറും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News