Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 24, 2024 11:32 pm

Menu

Published on November 10, 2014 at 4:37 pm

തലവേദനയ്ക്ക് കാരണമാകും ഭക്ഷണങ്ങൾ….

foods-that-cause-headache

എല്ലാ പ്രായക്കാരെയും ഒരേ പോലെ അലട്ടുന്ന ഒരു പ്രശ്നമാണ് തലവേദന . തലവേദനയുടെ അടിസ്ഥാന കാരണം ടെന്‍ഷന്‍ അഥവാ മാനസിക സമ്മര്‍ദമാണ്.തലവേദനകളില്‍ വെച്ച് ഏറ്റവും കാഠിന്യമേറിയത് മൈഗ്രേന്റേതാണ്.പരമ്പര്യം, മാനസിക സമ്മര്‍ദം, ഹോര്‍മോണ്‍ മാറ്റം, ഉറക്കത്തിലെ ക്രമമില്ലായ്മ, വിഷാദരോഗം തുടങ്ങിയവ മൈഗ്രെയിന് കാരണമാകാറുണ്ട് .എപ്പോഴും തലവേദനയെയും മൈഗ്രേയിനിനെയും കുറിച്ച് പരാതിപ്പെടുന്നവരില്‍ കുറച്ച് പേര്‍ക്ക് മാത്രമേ തങ്ങളുടെ ഭക്ഷണരീതികളാണ് പ്രശ്‌നകാരണമെന്നതിനെ കുറിച്ച് ബോധ്യമുള്ളൂ. ഡയറ്റിംഗിന്റെ ഭാഗമായി കുറഞ്ഞ കാലറിയുള്ള ഭക്ഷണം കഴിക്കുന്നതും സമയത്തിന് ഭക്ഷണം കഴിക്കാത്തതും പ്രശ്‌നകാരണമാണ്. ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞാലും തലവേദനയുണ്ടാകും.ശരീരത്തിലെ തൈറാമിന്‍ എന്ന അമിനോ ആസിഡും തലവേദനയുണ്ടാക്കാറുണ്ട്. ഇത് മസ്തിഷ്‌കത്തിലെ സെറോടോണിന്റെ അളവ് കുറക്കുകയും രക്തകുഴലുകള്‍ വലുതാകുന്നതിനെ ബാധിക്കുകയും ചെയ്യും. തൈറമിന്‍ അടങ്ങിയ റെഡ് വൈന്‍, വെണ്ണ,ചോക്കലേറ്റ്, ആല്‍ക്കഹോളിക്ക് ബിവറേജ്, സംസ്‌കരിച്ച
ഇറച്ചി എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്.

തലവേദനയ്ക്ക് കാരണമാകുന്ന ചില ഭക്ഷണങ്ങളാണ്…

പഞ്ചസാര
കുറഞ്ഞ ആളുകളില്‍ പഞ്ചസാര കഴിക്കുന്നത് മൂലം തലവേദനയുണ്ടാകും. കൃത്രിമ പഞ്ചസാര ഉപയോഗിക്കുന്നവരിലാണ് ഈ പ്രശ്നം കണ്ടുവരാറ്.പ്രകൃതി ദത്തമായ പഞ്ചസാര കഴിക്കുന്നത് കൊണ്ട് ഈ പ്രശ്നം ഉണ്ടാകാറില്ല.

refine suger

ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ റെഡ്‌ വൈനില്‍ അടങ്ങിയിട്ടുള്ള തൈറാമിനും ഫൈറ്റോകെമിക്കലുകളും മൈഗ്രെയിന് കാരണമാകും. ചില ആളുകള്‍ക്ക് എന്തുതരം ആല്‍ക്കഹോള്‍ അടങ്ങിയ പാനീയം കഴിച്ചാലും തലവേദനയുണ്ടാകും. ബിയറിലും വിസ്കിയിലും വൈനിലും അടങ്ങിയ ചില ഘടകങ്ങള്‍ മസ്തിഷ്കത്തിലെ സെറാടോണിൻറെ അളവ് കുറക്കുന്നതാണ്. ഇതും തലവേദനക്ക് കാരണമാകാം.

AlcoholicDrinks

ചോക്കലേറ്റ്
ചോക്കലേറ്റുകളിലും മൈഗ്രെയിന് കാരണമായ തൈറാമിന്‍ അടങ്ങിയിട്ടുണ്ട്.സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദം അനുഭവപ്പെടുന്ന സമയത്തും ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയത്തും ചോക്കലേറ്റുകളോട് കൊതി കാണിക്കാറുണ്ട്. ഇത് തലവേദനക്ക് കാരണമാകും.
chocolate
കാപ്പി
ജാഗ്രതയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് കാപ്പി. കാപ്പി കുടിക്കല്‍ പെട്ടന്ന് നിര്‍ത്തിയാല്‍ തലവേദനക്ക് കാരണമാകും. തലവേദനക്കൊപ്പം അസ്വസ്ഥതയും മറ്റു പ്രശ്നങ്ങളും ഉണ്ടാകും.

coffee

Loading...

Leave a Reply

Your email address will not be published.

More News