Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 10:25 am

Menu

Published on September 5, 2014 at 4:31 pm

മൃദുലവും സുന്ദരവുമായ പാദങ്ങൾക്ക്…

foot-care-tips-for-beautiful-feet

ഒരാളുടെ വ്യക്തിത്വത്തിന്‍റെ പ്രതിഫലനം പാദങ്ങളില്‍ ദര്‍ശിക്കാമെന്ന് പണ്ടുള്ളവര്‍ പറയുമായിരുന്നു.ഒരു പരിധി വരെ ഇത് സത്യവുമാണ് .മുഖസൗന്ദര്യത്തിന് കാണിക്കുന്ന ശ്രദ്ധയും പരിചരണവും ഒന്നുംതന്നെ       പലരും പാദങ്ങള്‍ സംരക്ഷിക്കാന്‍ കാണിക്കാറില്ലെന്നതാണ് വാസ്തവം.അതിൻറെ ഫലമാകട്ടെ  വിണ്ടുകീറിയ പാദങ്ങളും ചെളി പിടിച്ച നഖങ്ങളും.പാദസംരക്ഷണത്തിന് ധാരാളം വഴികളുണ്ട്. അല്‍പം ബുദ്ധിമുട്ടിയാല്‍ വീട്ടില്‍ തന്നെ നമുക്ക് ഇത് ചെയ്യാം.

പാദങ്ങൾ മൃതുവായി സംരക്ഷിക്കാനുള്ള ചില മാർഗ്ഗങ്ങൾ
* പാദങ്ങള്‍ എപ്പോഴും പൊടിയില്‍ നിന്നും ചെളിയില്‍ നിന്നും സംരക്ഷിയ്ക്കുകയെന്നത് വളരെ പ്രധാനം. പുറത്തു പോയി വന്നാലുടന്‍ കാലുകള്‍ കഴുകുക. കാലുകളില്‍ സോക്‌സ് ധരിയ്ക്കുന്നതും ഗുണം ചെയ്യം.

*  പാദങ്ങള്‍ മൃദുവാക്കാന്‍ ഒരു ടീസ്പൂണ്‍ എണ്ണയില്‍ അല്‍പം പഞ്ചസാര കലര്‍ത്തുക. ഇതുകൊണ്ട് പാദങ്ങള്‍ ഉരയ്ക്കുക. ഇത് ദിവസവും ചെയ്യുന്നത് ഗുണം ചെയ്യും.
* ചെറുനാരങ്ങ മുറിച്ച് ഒരു പകുതിയില്‍ അല്‍പം കല്ലുപ്പോ തരി പഞ്ചസാരയോ ഇട്ട് നല്ല പോലെ സ്‌ക്രബ് ചെയ്യണം.
* ഇളം ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കാല്‍പാദങ്ങള്‍ ഇറക്കി വയ്ക്കുന്നത് പ്രയോജനം ചെയ്യും. പത്തു മിനിറ്റു നേരം ഇങ്ങനെ ചെയ്ത ശേഷം പ്യൂമിക് സറ്റോണോ ബ്രഷോ കൊണ്ട് കാലുകള്‍ വൃത്തിയാക്കാം.
* ചെരിപ്പുകള്‍ തെരഞ്ഞെടുക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. പാദങ്ങളില്‍ വല്ലാതെ ഇറുകിക്കിടക്കുന്ന വിധത്തിലുള്ള സ്ട്രാപ്പുകള്‍ ഉള്ള ചെരിപ്പുകള്‍ തെരഞ്ഞെടുക്കരുത്. ഇത് പാദങ്ങളില്‍ കരുവാളിപ്പുണ്ടാക്കും. നടക്കുമ്പോള്‍ ആയാസമുള്ള വിധത്തിലുള്ള ചെരിപ്പുകളും പാദങ്ങളുടെ ഭംഗി കളയും.

* ഫുട്ട് സ്‌ക്രബര്‍ കൊണ്ട് പാദങ്ങളില്‍ സ്‌ക്രബ് ചെയ്യുന്നത് ചര്‍മം മൃദുവാകാന്‍ സഹായിക്കും. ഒലീവ് ഓയിലില്‍ പഞ്ചസാര ചേര്‍ത്ത് പാദങ്ങളില്‍ മസാജ് ചെയ്യാം. ചെറുനാരങ്ങാനീരില്‍ പഞ്ചസാര ചേര്‍ത്തും സ്‌ക്രബര്‍ ആയി ഉപയോഗിക്കാം.

 

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33