Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചാവക്കാട്: ചേറ്റുവ അഴിമുഖത് കുളിക്കാനി റങ്ങിയതിനിടെ കാണാതെപോയ അഞ്ചു പേരിൽ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അരവിന്ദാക്ഷന്‍റെ മകന്‍ അരുണ്‍ (23), കുന്നംകുളം കീഴൂരിലെ കീഴൂര്‍ വീട്ടില്‍ രാജന്‍റെ മകന്‍ രഞ്ജു (30) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. കുന്നംകുളം ഇന്ദിരാനഗര്‍ പ്രശാന്ത് വീട്ടില്‍ നാരായണന്‍റെ മകന്‍ വിശാലിന്‍റെ (23) മൃതദേഹം ശനിയാഴ്ച രാത്രി കണ്ടെത്തിയിരുന്നു. കാണാതായ രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്.
പുലിമുട്ട് നിര്‍മാണം നടക്കുന്ന ചുഴിയും ആഴവുമുള്ളയിടത്താണ് യുവാക്കള്‍ കുളിക്കാനിറങ്ങിയത്. അവിടെ ഇറങ്ങരുതെന്ന് പരിസരവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്രേ. ശനിയാഴ്ച വൈകീട്ട് 4.30ഓടെ കടപ്പുറം മുനക്കകടവ് അഴിമുഖം പുലിമുട്ടിനടുത്താണ് സംഭവം. പൊന്നരശേരി വാസുവിന്‍റെ മകന്‍ സന്തോഷ് (32)നെ ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളിയായ താജുദ്ദീനാണ് രക്ഷപ്പെടുത്തിയത്.
Leave a Reply